Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് പ്രഫസറുടെ സ്വകാര്യ പ്രാക്ടീസ് വിജിലൻസ് പിടികൂടി

text_fields
bookmark_border
തിരൂർ: മെഡിക്കൽ കോളജ് പ്രഫസറുടെ സ്വകാര്യ പ്രാക്ടീസ് വിജിലൻസ് സംഘം കൈയോടെ പിടികൂടി. തിരൂർ ജില്ല ആശുപത്രിക്ക് എതിർവശത്തെ സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഞരമ്പുരോഗ വിഭാഗം മേധാവി ഡോ. പ്രഫ. രാജീവനാണ് പിടിയിലായത്. ക്ലിനിക്കിനോട് ചേർന്ന മെഡിക്കൽ ഷോപ്പിൽ സൂക്ഷിച്ച 17,250 രൂപ കണ്ടെടുത്തു. പരിശോധന ഫീസായി ലഭിച്ചതാണിത്. കോഴിക്കോട് നോർത്ത് സോൺ വിജിലൻസ് എസ്.പി ഉമേഷ് ബെഹ്റക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സി.ഐ സുനിൽ പുളിക്കലി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘം ക്ലിനിക്കിലെത്തുമ്പോൾ ഡോക്ടർ രോഗികളെ പരിശോധിക്കുകയായിരുന്നു. രണ്ടുവർഷമായി തിരൂരിൽ പരിശോധന നടത്തുന്നതായി ഡോ. രാജീവൻ മൊഴി നൽകി. സാധാരണ ഞായറാഴ്ചകളിലാണ് തിരൂരിൽ വരാറുള്ളത്. 100 മുതൽ 150 രോഗികളെ വരെ ഒരു ദിവസം പരിശോധിക്കും. 250 രൂപയാണ് ഫീസ്. മെഡിക്കൽ ഷോപ്പിൽ നേരത്തേ പേര് രജിസ്റ്റർ ചെയ്യണം. ഡോക്ടർ കുറിക്കുന്ന വിവിധ മരുന്നുകൾ മെഡിക്കൽ ഷോപ്പിൽ കണ്ടെത്തി. റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. വിജിലൻസ് എ.എസ്.ഐ ഫിറോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിന്ദുകുമാർ, ഷംസുദ്ദീൻ, ഗസറ്റഡ് ഓഫിസർ യു.കെ. അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. photo: tir mg1 വിജിലൻസ് സി.ഐ സുനിൽ പുളിക്കലി​െൻറ നേതൃത്വത്തിൽ തിരൂരിലെ മെഡിക്കൽ ഷോപ്പിൽ പരിശോധന നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story