Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:10 AM GMT Updated On
date_range 24 Sep 2017 5:10 AM GMTറോഡിൽ കെട്ടിടാവശിഷ്ടം തള്ളുന്നു ഗതാഗതക്കുരുക്ക് രൂക്ഷം തിരൂരങ്ങാടി:
text_fieldsbookmark_border
തിരൂരങ്ങാടി: ജനത്തിരക്കേറിയ റോഡിൽ കെട്ടിടാവശിഷ്ടം തള്ളുന്നത് പ്രതിഷേധങ്ങൾക്ക് കാരണമായി. ചെമ്മാട് കൊടിഞ്ഞി റോഡിലാണ് തൊട്ടടുത്ത മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റുന്നതിെൻറ അവശിഷ്ടം തോന്നിയപോലെ തള്ളുന്നത്. മമ്പുറം ബൈപാസ് വഴിയും കൊടിഞ്ഞി റോഡ് വഴിയുമുള്ള വാഹനങ്ങൾ ചെമ്മാട് ടൗണിൽ പ്രവേശിക്കുന്നത് വളരെ തിരക്കേറിയ കൊടിഞ്ഞി റോഡ് വഴിയാണ്. താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രധാന പാത ആയതിനാൽ വർഷങ്ങൾക്കുമുമ്പ്തന്നെ ഇവിടെ വൺവേ സംവിധാനമൊരുക്കിയിട്ടുണ്ട്. വീതി കുറവായതിനാൽ ദീർഘനേര ഗതാഗതക്കുരുക്ക് പതിവാണ്. ഇത്തരം പ്രതികൂല സാഹചര്യം കണക്കിലെടുക്കാതെയാണ് പൊളിച്ചുനീക്കുന്ന കെട്ടിടത്തിെൻറ ഇഷ്ടിക, സിമൻറ്, കോൺക്രീറ്റ് എന്നിവ തള്ളുന്നത്. സീബ്രാലൈനിലും അവശിഷ്ടം തള്ളിയതോടെ റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പൊളിച്ചുമാറ്റുന്നതിനാൽ ഈയിടെ കെട്ടിടത്തിൽനിന്ന് അവശിഷ്ടം തെറിച്ച് ബൈക്ക് യാത്രികന് പരിക്കറ്റിരുന്നു. ചിത്രം: കൊടിഞ്ഞി റോഡിൽ തള്ളിയ കെട്ടിടാവശിഷ്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story