Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിണറായി മുണ്ടുടുത്ത...

പിണറായി മുണ്ടുടുത്ത ഇബ്​ലീസ്​ ^എം.എം.ഹസ്സൻ

text_fields
bookmark_border
പിണറായി മുണ്ടുടുത്ത ഇബ്ലീസ് -എം.എം.ഹസ്സൻ വേങ്ങര: പിണറായി ഭരണത്തിൽ 15 മാസംെകാണ്ട് പടച്ചോ​െൻറ നാടിനെ ഇബ്ലീസി​െൻറ നാടാക്കിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ. രണ്ട് ഇബ്ലീസുകളാണ് ഉള്ളതെന്നും കേന്ദ്രത്തിൽ കോട്ടിട്ടതും കേരളത്തിൽ മുണ്ടുടുത്തതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയും പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുന്നതിനായി മത്സരിക്കുന്ന അവസ്ഥയാണെന്നും ഹസ്സൻ കുറ്റപ്പെടുത്തി. വേങ്ങര വ്യാപാര ഭവനിൽ യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എ. അസീസ് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ. മുനീർ, മുൻമന്ത്രി ശിബു ബേബി ജോൺ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, യു.എ. ലത്തീഫ്, കെ.പി.സി.സി സെക്രട്ടറി കുഞ്ഞിക്കണ്ണൻ, വി.വി. പ്രകാശ്, കെ.പി. അബ്ദുൽ മജീദ്, സ്ഥാനാർഥി കെ.എൻ.എ. ഖാദർ എന്നിവർ സംസാരിച്ചു. വേങ്ങര പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story