Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളോത്സവം തുടങ്ങി

കേരളോത്സവം തുടങ്ങി

text_fields
bookmark_border
ചോക്കാട്: ഗ്രാമപഞ്ചായത്ത്തല കേരളോത്സവത്തി​െൻറ ഭാഗമായി കായികമത്സരങ്ങള്‍ പുല്ലങ്കോട് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനിയില്‍ തുടങ്ങി. അത്ലറ്റിക്‌സ് മത്സരങ്ങള്‍, വോളിബാള്‍, ഫുട്‌ബാള്‍, ബാഡ്മിൻറൻ ഡബിള്‍സ് എന്നീ ഇനങ്ങളിലാണ് ശനിയാഴ്ച മത്സരങ്ങള്‍ നടന്നത്. ക്രിക്കറ്റ്, വടംവലി, ബാഡ്മിൻറന്‍ സിംഗിള്‍ എന്നീ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. കായിക മത്സരങ്ങളില്‍ ഇരുപതോളം ക്ലബുകളാണ് പങ്കെടുക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, വൈസ് പ്രസിഡൻറ് സി.എം. ഹമീദലി, ആനികോട്ടില്‍ ഉണ്ണികൃഷ്ണന്‍, മുപ്ര ഷറഫുദ്ദീന്‍, കെ.എസ്. അന്‍വര്‍, സുഹ്‌റ ഷൗക്കത്ത്, പി. ഹംസ എന്നിവര്‍ നേതൃത്വം നല്‍കി. കലാമത്സരങ്ങള്‍ 26ന് ചോക്കാട് പഞ്ചായത്ത് ഹാളില്‍ നടത്തുമെന്ന് യൂത്ത് കോഒാഡിനേറ്റര്‍ അറക്കല്‍ സക്കീര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story