Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസേവന മേന്മ...

സേവന മേന്മ വർധിപ്പിക്കാന്‍ 'അക്ഷയ'കൾക്ക്​ കർമപരിപാടി

text_fields
bookmark_border
പെരിന്തൽമണ്ണ: സംസ്ഥാനത്തിന് മാതൃകയായി ജില്ലയിലാരംഭിച്ച അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികം ആഘോഷം പെരിന്തൽമണ്ണയിൽ തുടങ്ങി. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ മേന്മ വർധിപ്പിക്കുന്നതിനും വ്യാജ, സമാന്തര സ്ഥാപനങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കുന്നതിനും കർമപരിപാടികള്‍ ആസൂത്രണം ചെയ്തു. സംരംഭക സംഗമം, അക്ഷയ ഫെസ്റ്റ്, ഐ.ടി. സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ്, ജോബ് ഫെയര്‍ എന്നിവ നടത്തി. ആഘോഷങ്ങൾ നവംബര്‍ 18ന് സമാപിക്കും. അക്ഷയ വാര്‍ഷിക സമ്മേളനം കോഴിക്കോട് സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍ണ്ണ ഡപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരൂണ്‍ അധ്യക്ഷത വഹിച്ചു. അക്ഷയ പ്രോജക്ട് മാനേജര്‍ കിരണ്‍ എസ്. മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.ടി. സെമിനാറില്‍ ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, മുന്‍ അക്ഷയ ഡയറക്ടര്‍ കോരത് വി. മാത്യു, വ്യവസായ വകുപ്പ് അഡി. ഡയറക്ടര്‍ എം. സലീം, അക്ഷയ ബിസിനസ് ഡവലപ്മ​െൻറ് മാനേജര്‍ വി. ബിജുകുമാര്‍, മുൻ അക്ഷയ ജില്ല സെക്രട്ടറിമാരായ മനോഹര്‍ വര്‍ഗീസ്, കെ.പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സായാഹ്നം അസി. കലക്ടര്‍ അരുണ്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. അക്ഷയ ജില്ല കോ-ഓഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍, സംഘാടക സമിതി ഭാരവാഹികളായ നജ്മല്‍ ബാബു, ഷൗക്കത്ത് കാളികാവ്, സി.എച്ച്. അബ്ദുസ്സമദ്, പി. ഷാഹിദ് അലി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മാതൃക സംരഭകര്‍ക്കുള്ള അവാര്‍ഡ്, അക്ഷയ സംരംഭക സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങള്‍ക്കുള്ള ഉപഹാരം എന്നിവയും വിതരണം ചെയ്തു. പടം..... pmna M3 അക്ഷയ വാര്‍ഷിക സമ്മേളനം കോഴിക്കോട് സർവകലാശാല വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story