Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിം ലീഗ്...

മുസ്​ലിം ലീഗ് ലീഡേഴ്സ്​ മീറ്റ്

text_fields
bookmark_border
വണ്ടൂർ: ഫാഷിസ്റ്റുകളെ പ്രതിരോധിക്കാൻ ജനാധിപത്യത്താൽ കെട്ടിപ്പടുക്കപ്പെട്ട മതിൽക്കെട്ടായി നാം നിലനിൽക്കേണ്ടതുണ്ടെന്ന് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഏമങ്ങാട് നടന്ന വണ്ടൂർ പഞ്ചായത്ത് 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. യു.എ. ലത്തീഫിന് സ്വീകരണം നൽകി. ശാന്തിനഗറിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മ സമുച്ചയത്തി​െൻറ നിർമാണ ഫണ്ടിലേക്കുള്ള ആദ്യഗഡു മധുരക്കറിയൻ അനീസിൽ നിന്നും തങ്ങൾ ഏറ്റുവാങ്ങി. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ച വെങ്കടത്ത് വേലായുധനെ ചടങ്ങിൽ ആദരിച്ചു. ലീഡേഴ്സ് മീറ്റി​െൻറ ഭാഗമായി 'മുസ്ലിം ലീഗ് ഇന്നലെകളിൽ' വിഷയം കൊളത്തൂർ ടി. മുഹമ്മദ് മൗലവിയും 'സമകാലിക രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ്' വിഷയത്തിൽ ബഷീർ വെള്ളിക്കോത്തും പഠനക്ലാസുകൾ നയിച്ചു. സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗം വണ്ടൂർ കെ. ഹൈദരലി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പുഹാജി, ജനറൽ സെക്രട്ടറി എം. അലവി എന്നിവർ പ്രസംഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story