Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:07 AM GMT Updated On
date_range 24 Sep 2017 5:07 AM GMTക്വിസ് മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി: സി.എച്ച്. മുഹമ്മദ് കോയയുെട 34ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കൊണ്ടോട്ടി മുനിസിപ്പൽ എം.എസ്.എഫ് കമ്മിറ്റി . എം.എസ്.എഫ് സംസ്ഥാന ഹയർ സെക്കൻഡറി വിങ് കൺവീനർ കെ.സി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ബഷീർ തൊട്ടിയൻ നേതൃത്വം നൽകി. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് മൊയ്തീൻകുട്ടി, സെക്രട്ടറി എം.എ. റഹീം, ബഷീർ കോപ്പിലാൻ, അഷ്കർ നെടിയിരുപ്പ്, സിദ്ദീഖ് മാസ്റ്റർ, അബൂബക്കർ കാളോത്ത് എന്നിവർ സംസാരിച്ചു. എം.എസ്.എഫ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ടി.പി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. ബാസിത്ത് അലി സ്വാഗതവും നവാസ് ചിറയിൽ നന്ദിയും പറഞ്ഞു. മത്സരത്തിൽ ഫിഹാദ് ലത്തീഫ് (മർകസ് സ്കൂൾ), കെ.പി. അംജദ (ഇ.എം.ഇ.എ), അദ്നാൻ (പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അധികാര കസേര പ്രതിഷേധം കൊണ്ടോട്ടി: സർക്കാർഭൂമി ൈകയേറിയ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പിൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധികാര കസേര പ്രതിഷേധ സമരം നടത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് എ. മൊയ്തീൻ അലി, കെ.ടി. സക്കീർ ബാബു, വി. ഖാലിദ്, സി.എ. സലാം, കബീർ മുതുപറമ്പ്, കെ. ഷറഫലി, പി.പി.എ. ഖയ്യൂം, ബഷീർ കോപ്പിലാൻ, പി. അഷ്കറലി, ടി.പി. സലാം, കെ. ഹംസ കോടങ്ങാട്, മജീദ് നാന്നാക്കൽ, അൻവർ, ശബീർ, ഇ.എം. റഷീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story