Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരണത്തിന്​ ആധാർ:...

മരണത്തിന്​ ആധാർ: ഉത്തരവായി

text_fields
bookmark_border
പെരിന്തൽമണ്ണ: മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ മരിച്ചയാളുടെ ആധാർ നമ്പർ നിർബന്ധമാക്കി സംസ്ഥാന ജനന-മരണ രജിസ്ട്രാർ ഉത്തരവിറക്കി. സംസ്ഥാനത്തെ നഗരസഭ-ഗ്രാമപഞ്ചായത്ത്-കോർപറേഷനുകൾക്കും ഇതുസംബന്ധിച്ച് സർക്കുലർ വെള്ളിയാഴ്ച ലഭിച്ചു. ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിലാകും. മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുേമ്പാൾ മറ്റ് വിവരങ്ങൾക്കൊപ്പം അയാളുടെ ആധാർ നമ്പറോ, ആധാർ എൻറോൾമ​െൻറ് നമ്പറോ രേഖപ്പെടുത്തണമെന്നാണ് നിർദേശം. മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാൾക്ക് മരിച്ചയാളുടെ ആധാർ നമ്പർ അറിയില്ലെങ്കിൽ അപേക്ഷക​െൻറ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം മരിച്ചയാളിന് ആധാർ ഇല്ലെന്നുള്ള സത്യപ്രസ്താവന സമർപ്പിക്കണം. സത്യപ്രസ്താവന വ്യാജമെന്ന് തെളിഞ്ഞാൽ ആധാർ ആക്ടും ജനന-മരണ നിയമപ്രകാരവും നടപടി സ്വീകരിക്കും. മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നയാളുടെ ആധാർനമ്പറും അപേക്ഷയോെടാപ്പം വാങ്ങാനും നിർദേശമുണ്ട്. മരിച്ചയാളുെടയും അപേക്ഷക​െൻറയും ആധാർനമ്പറുകൾ ജനന-മരണ രജിസ്ട്രേഷ​െൻറ ഡാറ്റ ബേസിൽ ഉൾപ്പെടുത്താനായി സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story