Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരുചിക്കൂട്ടുമായി...

രുചിക്കൂട്ടുമായി അമ്മമാര്‍; വേറിട്ട കാഴ്ച്ചയായി പാചക മത്സരം

text_fields
bookmark_border
തിരൂരങ്ങാടി: പോഷകാഹാര വാരാചരണ ഭാഗമായി തിരൂരങ്ങാടി മുനിസിപ്പല്‍ പാചകമത്സരം സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ പലഹാരങ്ങളുമായി അമ്മമാരെത്തി. മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ 48 അംഗന്‍വാടികളില്‍നിന്ന് തെരഞ്ഞെടുത്ത നൂറോളംപേര്‍ മത്സരത്തിൽ മാറ്റുരച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടികൊണ്ട് വിവിധ തരങ്ങളിലുള്ള കേക്ക്, പത്തിരി, ചട്ടിപ്പത്തിരി, പായസം, ഇഡലി തുടങ്ങിയ അഞ്ഞൂറോളം വിഭവങ്ങള്‍ മേശകളില്‍ ഒരുക്കിവെച്ചു. രുചിച്ചും കണ്ടും കാണികള്‍ വിസ്മയം പൂണ്ടു. മധുരപലഹാരം, ആവിയില്‍ വേവിച്ചത് എന്നിവയിലായിരുന്നു മത്സരം. കക്കാട് കെ. റഫീദ, സി.കെ. നഗര്‍ ഷഹനാസ് എന്നിവര്‍ ഒന്നാംസ്ഥാനം നേടി, ചെയര്‍പേഴ്‌സണ്‍ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹിമാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഉള്ളാട്ട് റസിയ, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. സുഹ്‌റാബി, സി.പി. ഹബീബ ബഷീര്‍, വി.വി. അബു, സി.ഡി.പി.ഒ കെ.എസ്. സ്മിത. ന്യൂട്രീഷണിസ്റ്റ് മാലതി ടീച്ചര്‍, മിനി പിലാക്കോട്ട്, സി.പി. ലീല, കെ. ഹഫ്‌സത്ത്, സി.ടി. സൈഫുന്നീസ, ജയശ്രീ എന്നിവർ സംസാരിച്ചു. ................ചിത്രം തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പാചക മത്സരത്തില്‍ നിന്ന്‌
Show Full Article
TAGS:LOCAL NEWS 
Next Story