Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:13 AM GMT Updated On
date_range 2017-09-23T10:43:14+05:30പൊന്നാനി മാതൃ -ശിശു ആശുപത്രി നഗരസഭയെ ഏൽപിക്കാൻ സർക്കാർ ഉത്തരവ്
text_fieldsപൊന്നാനി: പ്രവർത്തനം തുടങ്ങുന്ന പൊന്നാനി മാതൃ -ശിശു ആശുപത്രിയുടെ ഭരണപരമായ ചുമതല പൊന്നാനി നഗരസഭയെ ഏൽപിക്കാൻ ഉത്തരവായി. ഓഗസ്റ്റ് ഒമ്പതിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാന പ്രകാരമാണ് ഉത്തരവിറങ്ങിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് അടിയന്തര തുടർ നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. സാധാരണ മാതൃ ശിശു ആശുപത്രി പോലുള്ളവയുടെ ഭരണപരമായ ചുമതല ജില്ല ഭരണകൂടത്തിനാണ് നൽകാറ്. എന്നാൽ, ഒരു പ്രാദേശിക ഭരണകൂടത്തിന് ചുമതല നൽകിയത് പൊന്നാനി നഗരസഭയുടെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നാണ് വിലയിരുത്തൽ. പൊന്നാനിയിലെ മാതൃ -ശിശു ആശുപത്രിയിലെ ഒ.പി കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ചിരുന്നു. മുഴുവൻ പ്രവ-ൃത്തികളും പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാവുകയാണ് മാതൃ -ശിശു ആശുപത്രി. Tir p11 പൊന്നാനി മാതൃ ശിശു ആശുപത്രി
Next Story