Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:13 AM GMT Updated On
date_range 2017-09-23T10:43:14+05:30കാലവർഷക്കെടുതി: പ്രവാസി കർഷകെൻറ കരനെൽ കൃഷി നശിച്ചു
text_fieldsചങ്ങരംകുളം: പ്രവാസി കർഷകെൻറ ഒന്നര ഏക്കർ കരനെൽ കൃഷി കനത്ത മഴയിലും കാറ്റിലും നശിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്കിൽ പുത്രിക്കാവിൽ ഷാജഹാെൻറ കരനെൽ കൃഷിയാണ് വിളവെടുക്കേണ്ട സമയത്ത് നശിച്ചത്. സർക്കാർ പദ്ധതി പ്രകാരം ആലങ്കോട് കൃഷിഭവെൻറ സഹായത്തോടെയാണ് കൃഷി നടത്തിയത്. കൃഷിഭവെൻറ നിർദേശാനുസരണം ആവശ്യമായ വളപ്രയോഗവും നടത്തിയിരുന്നു. പ്രവാസിയായ ഷാജഹാൻ കഴിഞ്ഞ വർഷവും കൃഷി ചെയ്ത് വിളവെടുത്തിരുന്നു. കൊയ്ത് എടുക്കാൻ പറ്റാത്ത വിധം മണ്ണിൽ വീണ് നെല്ലും വൈക്കോലും നശിച്ചിട്ടുണ്ട്. കൃഷി ഭവൻ മുഖേന വിള ഇൻഷുർ ചെയ്തിട്ടുണ്ട്. - Tir p2 കനത്ത മഴയിൽ നശിച്ച പുത്രിക്കാവിൽ ഷാജഹാെൻറ കരനെൽ കൃഷി
Next Story