Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥി^അധ്യാപക...

വിദ്യാർഥി^അധ്യാപക സംഗമം വണ്ടൂർ:

text_fields
bookmark_border
വിദ്യാർഥി-അധ്യാപക സംഗമം വണ്ടൂർ: വണ്ടൂർ: നടുവത്ത് ചടങ്ങാംകുളം ഗവ. എൽ.പി സ്കൂൾ പൂർവ വിദ്യാർഥി- അധ്യാപക സംഗമം മജീഷ്യൻ ആർ.കെ. മലയത്ത് ഉദ്ഘാടനം ചെയ്തു. പി.വി. മോഹന ചന്ദ്രൻ അധ്യക്ഷനായി. മുൻ പി.ടി.എ പ്രസിഡൻറ്മാരേയും മുൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് കെ.പി. ഭാസ്കരൻ നൽകിയ പുസ്തകങ്ങൾ സ്കൂൾ ലീഡർ പി. അരുൺ ഏറ്റുവാങ്ങി. പൂർവാധ്യാപക, വിദ്യാർഥികളുടെയും പി.ടി.എയുടെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹായത്തോടെ സ്കൂളിൽ പ്രവേശനകവാടം, ജൈവ വൈവിധ്യപാർക്ക്, സ്മാർട് ക്ലാസ് റൂം, ഓഡിറ്റോറിയം, ലൈബ്രറി, ഭക്ഷണശാല, സ്കൂൾ ബസ്, കുടിവെള്ള പദ്ധതി, കളിസ്ഥലം മോടിപിടിപ്പിക്കൽ എന്നിവ നടപ്പാക്കാനാണ് പരിപാടി. സംഗമത്തിൽ, പി.കെ. ബാകൃഷ്ണൻ, കെ.പി. ഭാസ്കരൻ, കമാൻഡർ സി. സോമൻ, പി.പി. നരേന്ദ്രൻ, പി. അരുൺ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. കെ. രാജു സ്വാഗതവും പി. ചന്ദ്രൻ നന്ദിയും പറഞ്ഞു. നടുവത്ത് ചടങ്ങാംകുളം ഗവ. എൽ.പി സ്കൂൾ പൂർവ വിദ്യാർഥി-അധ്യാപക സംഗമം മജീഷ്യൻ ആർ.കെ. മലയത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story