Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ഒറ്റപ്പാലം-^ചെർപ്പുളശ്ശേരി റോഡിെല കുഴികൾ നാട്ടുകാർ അടച്ചു

text_fields
bookmark_border
ഒറ്റപ്പാലം--ചെർപ്പുളശ്ശേരി റോഡിെല കുഴികൾ നാട്ടുകാർ അടച്ചു ഒറ്റപ്പാലം: അധികൃതർ അവഗണന തുടരുന്ന പൊട്ടിപ്പൊളിഞ്ഞ പാതയിലെ കുഴികൾ അടച്ച് യുവാക്കൾ. മാസങ്ങളായി തകർന്നുകിടക്കുന്ന ഒറ്റപ്പാലം--ചെർപ്പുളശ്ശേരി റോഡി​െൻറ ശോച്യാവസ്ഥ കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിൽ ഗുരുതരാവസ്ഥയിലായിരുന്നു. ബസുകൾ ഉൾെപ്പടെ നൂറുകണക്കിന് വാഹനങ്ങൾ രാപകൽ സഞ്ചരിക്കുന്ന പാതയിൽ വരോട് അത്താണി, പനമണ്ണ ഭാഗങ്ങളിലെ കുഴികളാണ് പ്രദേശവാസികളുടെ കൂട്ടായ്മയിൽ ക്വാറി വേസ്റ്റും കരിങ്കൽ കഷ്ണങ്ങളുമിട്ട് അടച്ചത്. ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ അപകടത്തിൽെപട്ട സാഹചര്യത്തിലാണ് പ്രദേശവാസികൾ സംഘടിച്ചു രംഗത്തെത്തിയത്. കുഴികളിൽപെടുന്ന ഭാരം കയറ്റിയ വാഹനങ്ങളുടെ ലീഫ് പൊട്ടുന്നതുൾെപ്പടെ പതിവായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story