Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:11 AM GMT Updated On
date_range 22 Sep 2017 5:11 AM GMTഉത്സവാന്തരീക്ഷത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നെൽകൃഷി വിളവെടുപ്പ്
text_fieldsbookmark_border
താനൂർ: തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നാടിെൻറ ഉത്സവമായി. കെ.പുരം പട്ടരുപറമ്പിലെ പാതയക്കര മനയുടെ ഭഗവതിയാട്ട് പാടത്ത് മൂന്നേക്കറിലാണ് 14 വനിതകൾ ചേർന്ന് കൃഷിയിറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളായ നീലി, ലീല എന്നിവരുടെ കൊയ്ത്തുപാേട്ടാടെയാണ് വിളവെടുപ്പ് തുടങ്ങിയത്. 'കാഞ്ചന' വിത്തുപയോഗിച്ചുണ്ടാക്കിയ നെല്ല് അരിയാക്കി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് തൊഴിലാളികൾ പറഞ്ഞു. വിളവെടുപ്പ് മുൻ പഞ്ചായത്ത് പ്രസിഡൻറ് ഇ. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. മല്ലിക ടീച്ചർ മുതിർന്ന കർഷകരെ ആദരിച്ചു. എം. മൈമൂന, കെ. രാധ എന്നിവർ സംസാരിച്ചു. Tir w3 ഫോട്ടോ .. കെ.പുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ നെൽകൃഷി വിളവെടുപ്പ് താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് ഇ. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story