Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്.ഇ ജില്ല...

സി.ബി.എസ്.ഇ ജില്ല കലോത്സവം: രജിസ്ട്രേഷൻ 30 വരെ

text_fields
bookmark_border
മലപ്പുറം: സി.ബി.എസ്.ഇ ജില്ല കലോത്സവ സ്്റ്റേജിതര രചന മത്സരങ്ങൾ ഒക്ടോബർ 14ന് പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി, നിലമ്പൂർ എന്നീ നാലുമേഖലകളിലായി നടക്കും. ജില്ലയിലെ 74 സ്കൂളുകളിൽനിന്നായി രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 30 വരെ നടത്താം. www.malappuramcentralsahodaya.org ലാണ് രജിസ്്റ്റർ ചെയ്യേണ്ടത്. സ്്റ്റേജിന മത്സരങ്ങൾ നവംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ പുത്തനത്താണി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടക്കും. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ 74 സ്കൂളുകളിൽനിന്നുള്ള കൺവീനർമാർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ഉണ്ണീൻകുട്ടി ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡൻറ് നൗഫൽ പുത്തൻപീടിയക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് കുമാർ, ജനാർദനൻ, ചേക്കു ഹാജി, ജി. സുരേന്ദ്രൻ നായർ, ഡോ. നിസാബ്, ഡോ. മുഹമ്മദ്, ദിവ്യ രവീന്ദ്രൻ, സി.ജെ. റോബിൻസൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story