Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്.ഇ സഹോദയ...

സി.ബി.എസ്.ഇ സഹോദയ ജില്ല കലോത്സവം ഒക്ടോബറിൽ

text_fields
bookmark_border
മലപ്പുറം: സി.ബി.എസ്.ഇ. സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജ്യൻ സംഘടിപ്പിക്കുന്ന ജില്ല കലോത്സവം ഒക്ടോബര്‍ 16,17 തീയതികളില്‍ കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്റ്റേജിതര മത്സരങ്ങൾക്ക് (സര്‍ഗോത്സവം, ഐ.ടി മേള) 13,14 തീയതികളില്‍ കോട്ടക്കല്‍ ഇസ്‌ലാഹിയ പബ്ലിക് സ്‌കൂൾ വേദിയാവും. കലോത്സവ ലോഗോ പ്രസ്‌ ക്ലബില്‍ സഹോദയ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ ആന്‍സിലക്കു നല്‍കി പ്രകാശനം ചെയ്തു. സഹോദയ പ്രസിഡൻറ് എം. അബ്ദുന്നാസര്‍, ജനറൽ സെക്രട്ടറി എം. ജൗഹർ എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story