Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:07 AM GMT Updated On
date_range 22 Sep 2017 5:07 AM GMTവിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
നിലമ്പൂർ: ചാക്കിൽക്കെട്ടി ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 60 കുപ്പി . എടക്കര ബംഗ്ലാവ്കുന്നിലെ പുളിക്കൽ വീട്ടിൽ സുജിത് കുമാറാണ് (38) പിടിയിലായത്. കെ.എൻ.ജി റോഡിൽ വെളിയംതോടിൽ വെച്ചാണ് ഇയാൾ എക്സൈസ് സംഘത്തിെൻറ പിടിയിലായത്. മദ്യം കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എടക്കര പഞ്ചായത്ത് ഓഫിസിന് സമീപം മദ്യവിൽപന നടക്കുന്നുണ്ടെന്ന് എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഇവിടം നിരീക്ഷണത്തിലായിരുന്നു. നിലമ്പൂർ സർക്കാർ മദ്യഷോപ്പിൽ നിന്നാണ് ബുധനാഴ്ച രാത്രി മദ്യം സംഘടിപ്പിച്ചത്. എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സജിമോൻ, പ്രിവൻറിവ് ഓഫിസർമാരായ ബിജു പി. എബ്രഹാം, ഇൻറലിജൻസ് വിഭാഗം പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺകുമാർ, കെ. ജസ്റ്റിൻ, കെ. ശശിധരൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story