Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ് വില്ലേജ്...

കാളികാവ് വില്ലേജ് ഓഫിസ് കെട്ടിടം ചോര്‍ന്നൊലിക്കുന്നു

text_fields
bookmark_border
കാളികാവ്: മഴ പെയ്താല്‍ കാളികാവ് വില്ലേജ് ഓഫിസ് കെട്ടിടം വെള്ളത്തില്‍. മേല്‍ക്കൂര ജീര്‍ണിച്ചാണ് പലയിടത്തും ചോര്‍ന്നൊലിക്കുന്നത്. ചെറിയ മഴ പെയ്താല്‍ തന്നെ കെട്ടിടത്തിനകത്ത് വെള്ളം നിറയുന്നതിനാൽ ഓഫിസിലെത്തുന്ന ആളുകള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നു. കാളികാവ്, ചോക്കാട് പഞ്ചായത്തുകളില്‍ നിരവധി പേര്‍ ആശ്രയിക്കുന്ന സ്ഥാപനമാണ് കാളികാവ് വില്ലേജ് ഓഫിസ്. വിവിധ ആവശ്യങ്ങള്‍ക്ക് നൂറുകണക്കിന് പേരാണ് ഇവിടയെത്തുന്നത്. ഓഫിസിലെ മുന്‍ഭാഗത്താണ് ഇപ്പോള്‍ ചോര്‍ച്ചയുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഓഫിസിലെ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയിലേക്കും വെള്ളം ഒലിച്ചിറങ്ങുമെന്നാണ് ആശങ്ക. ചോര്‍ന്നൊലിക്കുന്ന കാളികാവ് വില്ലേജ് ഓഫിസ് കെട്ടിടം
Show Full Article
TAGS:LOCAL NEWS 
Next Story