Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:11 AM GMT Updated On
date_range 2017-09-21T10:41:59+05:30ആർ.ടി ഓഫിസുകൾ കേന്ദ്രീകരിച്ച് കോടതി വരുന്നു
text_fieldsകുറ്റിപ്പുറം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ വൻ വർധന ഉടൻ പ്രാബല്യത്തിൽ വരും. പിഴ സംബന്ധിച്ച തർക്കപരിഹാരത്തിന് ആർ.ടി ഓഫിസ് കേന്ദ്രീകരിച്ച് കോടതി ഉടൻ സ്ഥാപിക്കും. മുൻകൂട്ടി പത്രവാർത്തകളോ അറിയിേപ്പാ നൽകാതെയാണ് നിലവിൽ കേന്ദ്ര റോഡ് ഗതാഗത ഉപരിതല മന്ത്രാലയം ഉത്തരവുകളിറക്കുന്നത്. ലൈസൻസ്, രജിസ്േട്രഷൻ തുടങ്ങിയ സേവനങ്ങൾക്കുള്ള ഫീസ് കഴിഞ്ഞ ഡിസംബറിലാണ് വർധിപ്പിച്ചത്. ഈ ഉത്തരവുതന്നെ ദിവസങ്ങൾ കഴിഞ്ഞാണ് സംസ്ഥാന സർക്കാറുകൾ അറിഞ്ഞത്. നിലവിൽ മോട്ടോർ വാഹന സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവിറങ്ങിക്കഴിഞ്ഞു. അപേക്ഷകളും ഫീസുകളും നൽകേണ്ടത് ഓൺലൈൻ വഴിയാക്കിയും ഉത്തരവിറങ്ങി. അപേക്ഷഫോറങ്ങൾ പൂരിപ്പിച്ച് നൽകുന്ന സംവിധാനവും മോട്ടോർ വാഹനവകുപ്പ് അവസാനിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. അപേക്ഷകളുടെ ഓൺലൈൻ പ്രിൻറ് മാത്രമേ ഇനി മുതൽ ആർ.ടി ഓഫിസുകളിൽ സമർപ്പിക്കാനാകൂ. പെർമിറ്റ്, പഴക്കമേറിയ ആർ.സി എന്നിവ മാത്രമാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറാത്തത്. ആർ.ടി ഓഫിസുകളിൽ കോടതി സ്ഥാപിക്കുന്നതോടെ താലൂക്ക് തലത്തിലുള്ള എം.എ.സി.ടി (മോട്ടോർ ആക്സിഡൻറ് ക്ലൈംസ് ൈട്രബ്യൂണൽ) കോടതികളിലും തിരക്ക് കുറയും. നിയമലംഘന കേസുകൾ കോടതി കയറുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങൾ കുറക്കാനാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിെൻറ വിലയിരുത്തൽ. കേന്ദ്ര സർക്കാറിെൻറ 'വാഹൻ സാരഥി' സോഫ്റ്റ്വെയർ ആരംഭിക്കുന്നതോടെ ആധാറില്ലാതെ ലൈസൻസിന് അപേക്ഷിക്കാനാകില്ല. രണ്ടാംഘട്ടത്തിൽ സബ് ആർ.ടി ഓഫിസുകളിലും കോടതികൾ സ്ഥാപിക്കാനാണ് തീരുമാനം.
Next Story