Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരതീയ വിദ്യാനികേതൻ...

ഭാരതീയ വിദ്യാനികേതൻ ജില്ല ശാസ്​ത്രമേള വളാഞ്ചേരിയിൽ

text_fields
bookmark_border
വളാഞ്ചേരി: ഭാരതീയ വിദ്യാനികേതൻ ജില്ല ശാസ്ത്ര-ഗണിത ശാസ്ത്ര, -സാമൂഹിക ശാസ്ത്ര -പ്രവൃത്തി പരിചയമേള സെപ്റ്റംബർ 23, 24 തീയതികളിലായി വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രവൃത്തി പരിചയമേള നടക്കും. ഞായറാഴ്ചയാണ് ശാസ്ത്ര, -ഗണിത ശാസ്ത്ര, -സാമൂഹിക ശാസ്ത്ര മേളകൾ നടത്തുന്നത്. 80ഓളം ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ കാണുന്നതിന് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉച്ചക്ക് രണ്ട് മുതൽ അവസരം ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബി. വേണുഗോപാൽ, ജന. കൺവീനർ പി. ഷൈലജ, ഇ. ശശിധരൻ, എം.കെ. അജിത്, കെ.പി. മോഹൻദാസ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story