Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈടെക്കായി സ്​കൂൾ...

ഹൈടെക്കായി സ്​കൂൾ തെരഞ്ഞെടുപ്പ്​

text_fields
bookmark_border
കരുവാരകുണ്ട്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സജ്ജീകരിച്ച് നടത്തിയ ഹൈടെക് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് പുത്തൻ അനുഭവമായി. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 68 ക്ലാസ്സുകളിൽ ഒരേസമയം നടന്ന വോട്ടെടുപ്പിൽ ഒരു മണിക്കൂറിനകം മൂവായിരത്തിലധികം വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, പ്രചാരണം എന്നീ ഘട്ടങ്ങളെല്ലാം കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് നടന്നത്. അര മണിക്കൂറിനകം ഫലപ്രഖ്യാപനവും നടത്തി. ക്ലാസധ്യാപകർ പ്രിസൈഡിങ് ഓഫിസർമാരും ജൂനിയർ റെഡ്ക്രോസ് യൂനിറ്റ് അംഗങ്ങളും സുരക്ഷ ഉദ്യോഗസ്ഥരുമായി. റിട്ടേണിങ് ഓഫിസറായ എം. അബ്ദുൽ മജീദ്, കെ. ശിവശങ്കരൻ, എ. വിനോദ് എന്നിവർ നേതൃത്വം നൽകി. Photo..... വോട്ടു ചെയ്യാൻ കാത്തിരിക്കുന്ന വിദ്യാർഥികൾ
Show Full Article
TAGS:LOCAL NEWS 
Next Story