Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർത്തിയിട്ട ലോറി...

നിർത്തിയിട്ട ലോറി പിറകിലേക്കുരുണ്ട് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു

text_fields
bookmark_border
എടപ്പാൾ: നിർത്തിയിട്ട കല്ല് ലോറി പിറകിലേക്ക് ഉരുണ്ടിറങ്ങി ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ചു. ഗുഡ്സ് ഓട്ടോറിക്ഷ തെന്നിനീങ്ങി ട്രാൻസ്ഫോർമർ സ്ഥാപിച്ച പോസ്റ്റ് ഇടിച്ചു തകർത്തു. കോലൊളമ്പ് പുലിക്കാട് അങ്ങാടിയിൽ തിങ്കളാഴ്ച ഉച്ചക്ക് 12നാണ് അപകടം. ലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ കടയിലേക്ക് പോയതായിരുന്നു. ഉരുണ്ടിറങ്ങിയ ലോറി പിറകിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ചു. പിന്നിലേക്ക് നീങ്ങിയ ഗുഡ്സ് ഓട്ടോ ട്രാൻസ്ഫോർമർ പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്ന് ട്രാൻസ്ഫോർമറിൽ നിന്ന് വൈദ്യുത ലൈനുകൾ വേറിട്ടു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി ജീവനക്കാർ മണിക്കൂറുകളോളം പ്രയത്നിച്ചാണ് മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. പുറങ്ങ് പാലത്തിനു സമീപത്തെ പൊന്തക്കാടുകൾ ഭീഷണി പുതുപൊന്നാനി: കുണ്ടുകടവ് പുറങ്ങ് പാലത്തിനു സമീപത്തെ പൊന്തക്കാടുകൾ നാട്ടുകാർക്കും യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. പാലത്തിനു സമീപം വളരെ ഉയരത്തിലാണ് പൊന്തക്കാടുകൾ തഴച്ചു വളർന്നിരിക്കുന്നത്. തെരുവ് നായ്ക്കളുടെയും ക്ഷുദ്രജീവികളുടെയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടെ. സാമൂഹിക വിരുദ്ധർ കോഴി മാലിന്യങ്ങളും വീട്ടുമാലിന്യങ്ങളും ഇവിടെ തള്ളലും പതിവാണ്. രാത്രി വന്ന് ഇവിടെ മാലിന്യം തള്ളി അതിവേഗം കടന്നു കളയുന്നതിനാൽ ഇവരെ പിടികൂടാനാവുന്നിെല്ലന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് മതിയായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story