Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.ഐ.സി ഏജൻറ്സ്...

എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഡിവിഷൻ സമ്മേളനം

text_fields
bookmark_border
തിരൂർ: എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) കോഴിക്കോട് ഡിവിഷൻ സമ്മേളനം 22, 23 തീയതികളിൽ തിരൂർ വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ (എസ്. മോഹനൻ നഗർ) നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ അഖിലേന്ത്യ വർക്കിങ് പ്രസിഡൻറ് ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ 6000ത്തിലേറെ അംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 300 പ്രതിനിധികൾ പങ്കെടുക്കും. എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തുക, ഏജൻറുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടു വെക്കുന്നത്. 22ന് പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. പി. ഹംസക്കുട്ടി, കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി പി.എൻ. സുധാകരൻ, കേന്ദ്രകമ്മിറ്റിയംഗം കെ.ജി. സൽമ ഭായ്, മലപ്പുറം ജില്ല പ്രസിഡൻറ് മാത്യു കാരാംവേലി, ജില്ല സെക്രട്ടറി സി.പി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. അധ്യാപക ഒഴിവ് തലക്കടത്തൂർ: ജി.എം.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവുണ്ട്. അഭിമുഖം 25ന് രാവിലെ 11ന്.
Show Full Article
TAGS:LOCAL NEWS 
Next Story