Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെടുഞ്ചേരി മലവാരം:...

നെടുഞ്ചേരി മലവാരം: ആദിവാസികളിൽനിന്ന്​ നികുതി സ്വീകരിക്കാൻ തീരുമാനം

text_fields
bookmark_border
നിലമ്പൂർ: വനംവകുപ്പി‍​െൻറ നോട്ടീസിനെ തുടർന്ന് നിർത്തിവെച്ച മമ്പാട് നെടുഞ്ചേരി മലവാരത്തിലെ താമസക്കാരായ ആദിവാസികളിൽനിന്ന് കരം സ്വീകരിക്കൽ തുടരാൻ തീരുമാനം. ജില്ല കലക്ടർ അമീത് മീണയുടെ അധ‍്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. മമ്പാട് പുള്ളിപ്പാടം സർവേ നമ്പറിൽ ഒന്നിൽെപട്ട കുടുംബങ്ങളിൽനിന്നുള്ള നികുതി സ്വീകരിക്കലാണ് തുടരുക. ആഗസ്റ്റ് ആദ‍്യവാരം വരെ ഇവരിൽനിന്ന് നികുതി സ്വീകരിച്ചിരുന്നു. എന്നാൽ, നെടുഞ്ചേരി മലവാരം പൂർണമായും വനഭൂമിയാണെന്ന് കാണിച്ച് ആഗസ്റ്റ 25ന് നിലമ്പൂർ നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വില്ലേജ് ഓഫിസർക്ക് കൈമാറിയ നോട്ടീസിനെ തുടർന്ന് ഇവിടങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളിൽനിന്ന് കരം സ്വീകരിക്കൽ നിർത്തിവെച്ചിരുന്നു. ഇതിനെതിരെ സമരവുമായി ആദിവാസികൾ രംഗത്തെത്തി. ഇതേ തുടർന്നാണ് കലക്ടറുടെ ചേംബറിൽ യോഗം ചേർന്നത്. നിലവിൽ നികുതി സ്വീകരിച്ച് വന്നവരിൽനിന്ന് ഇത് തുടരാനാണ് തീരുമാനം. വിഷയം പഠിക്കാൻ പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഉപസമിതി രൂപവത്കരിച്ചു. ഉപസമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം കലക്ടർക്ക് നൽകണം. ഇതിന്മേൽ വീണ്ടും ചർച്ച നടത്താൻ വകുപ്പ് മേധാവികളുടെ യോഗം ചേരും. യോഗത്തിൽ നിലമ്പൂർ തഹസിൽദാർ കെ. ജയചന്ദ്രൻ, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കണ്ണിയൻ റുഖിയ, വൈസ് പ്രസിഡൻറ് പന്താർ മുഹമ്മദ്, ആദിവാസി ക്ഷേമസമിതി ജില്ല സെക്രട്ടറി എം.ആർ. സുബ്രഹ്മണ‍്യൻ, നിലമ്പൂർ നോർത്ത് ഡിവിഷൻ ഡി.എഫ്.ഒ ഡോ. ആർ. ആടലരശൻ, എ.സി.എഫ് പി. രഞ്ജിത്, എടവണ്ണ റേഞ്ച് ഓഫിസർ സി. അബ്ദുല്ലത്തീഫ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ കെ. കൃഷ്ണൻ, സി.പി.എം വണ്ടൂർ സ​െൻറർ അംഗം എം.ടി. അഹമ്മദ്, പഞ്ചായത്ത് അംഗം കെ. ബിജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story