Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:12 AM GMT Updated On
date_range 2017-09-20T10:42:39+05:30ജി.പി. രാമചന്ദ്രെൻറ അഭിപ്രായം വ്യക്തിപരം –ചലച്ചിത്ര അക്കാദമി
text_fieldsജി.പി. രാമചന്ദ്രെൻറ അഭിപ്രായം വ്യക്തിപരം –ചലച്ചിത്ര അക്കാദമി തിരുവനന്തപുരം: നടൻ ദിലീപ് അഭിനയിച്ച 'രാമലീല'ക്കെതിരെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം ജി.പി. രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ നടത്തിയ അഭിപ്രായപ്രകടനങ്ങൾ വ്യക്തിപരമാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വാർത്തക്കുറിപ്പിൽ അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷം ഇക്കാര്യത്തിൽ നടിയോടൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച സാംസ്കാരിക രംഗത്തെ പ്രമുഖരിൽ ഒരാളാണ് ജി.പി. രാമചന്ദ്രൻ. പക്ഷേ, അദ്ദേഹം ജനറൽ കൗൺസിൽ അംഗമാണെന്നതിെൻറ മറവിൽ ഇത്തരം വിവാദത്തിലേക്ക് ചലച്ചിത്ര അക്കാദമിയെ വലിച്ചിഴക്കരുത്. അതേസമയം, പൊതുരംഗത്തും തൊഴിൽ രംഗത്തുമുള്ള സ്ത്രീകൾക്കുള്ള അന്തസ്സും മാന്യതയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന സർക്കാറിെൻറ നയത്തിനൊപ്പമാണ് അക്കാദമിയെന്നും സെക്രട്ടറി മഹേഷ് പഞ്ചു പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
Next Story