Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവരാത്രി സംഗീതോത്സവം

നവരാത്രി സംഗീതോത്സവം

text_fields
bookmark_border
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തുന്ന സംഗീതോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബർ 21 മുതൽ 29 വരെ ഒമ്പത് ദിവസങ്ങളിലാണ് കച്ചേരി. ദിവസേന വൈകുന്നേരം ദീപാരാധനക്ക് ശേഷമാണ് ക്ഷേത്രം നടപ്പന്തലിൽ സംഗീതാരാധന നടക്കുക. കേരളത്തിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞന്മാര്‍ ഒമ്പത് ദിവസങ്ങളില്‍ കച്ചേരി അവതരിപ്പിക്കും. സെപ്റ്റംബര്‍ 21ന് വായ്പ്പാട്ട് -രഞ്ജിനി കോടമ്പള്ളി, വയലിന്‍ --ഗോപകുമാര്‍, മൃദംഗം -എന്‍. ഹരി ആകാശവാണി കോഴിക്കോട്, ഘടം -കോവൈ സുരേഷ്, 22ന് വായ്പ്പാട്ട് -പി.വി. ശശിധരന്‍, വയലിന്‍ -ശാലിനി സുധീഷ്‌, മൃദംഗം -കലാമണ്ഡലം സുധിന്‍. 23ന് വായ്പ്പാട്ട് -വിവേക് ആറ്റുവശ്ശേരി, വയലിന്‍ --വിശ്വാസ് സ്വാമിനാഥന്‍ മൃദംഗം -സന്തോഷ്‌ കുമാര്‍ തേവര്‍ക്കാട്, ഘടം -വെള്ളിനേഴി സതീഷ്‌, 24ന് വായ്പ്പാട്ട് -വെച്ചൂർ സി. ശങ്കർ, വയലിന്‍ --ഗോപകുമാര്‍ കോടമ്പള്ളി, മൃദംഗം -കൊടുന്തിരിപ്പള്ളി പരമേശ്വരന്‍, ഗഞ്ചിറ -അനില്‍കുമാര്‍ ആലിപ്പറമ്പ്, 25ന് ഭക്തിഗാന സ്തുതി (ശ്രീ വില്ല്വത്ത് കലാക്ഷേത്രം), 26ന് വായ്പ്പാട്ട് -കലാമണ്ഡലം വാസുദേവൻ നമ്പീശൻ, വയലിൻ -സതീഷ്‌ വർമ എറണാകുളം, മൃദംഗം -ചെങ്ങളം സിനേഷ് കുമാര്‍, ഘടം -അനന്തകൃഷ്ണന്‍ കുറുച്ചിതാനം, 27ന് വായ്പ്പാട്ട് -മഞ്ചേരി കൃഷ്ണകുമാർ, വയലിന്‍ --പത്മകുമാര്‍ മഞ്ചേരി, മൃദംഗം -രാഗേഷ് പഴേടം, ഘടം -കണ്ണൂര്‍ പി.കെ. സന്തോഷ്‌, 28ന് വായ്പ്പാട്ട് -യു.ജി. നാരായണ ശർമ കാഞ്ഞങ്ങാട്, വയലിന്‍ --നിലമ്പൂര്‍ ഷാജി, മൃദംഗം -സന്തോഷ്‌ കുമാര്‍ തേവര്‍ക്കാട്, ഗഞ്ചിറ -അനില്‍കുമാര്‍ ആലിപ്പറമ്പ്, 29ന് വായ്പ്പാട്ട് --ഹർഷ എസ്. പണിക്കർ, വയലിന്‍ -കുമാര്‍ ചുങ്കത്തറ, മൃദംഗം -നീതുല്‍ അരവിന്ദ് എന്നിവര്‍ സംഗീതകച്ചേരി അവതരിപ്പിക്കും. വിജയദശമിക്ക് വിദ്യാരംഭത്തിനും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി. സുബ്രഹ്മണ്യന്‍, കളരിക്കല്‍ സതീശന്‍, ചക്കനാത്ത് ശശികുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story