Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനാരോഗ്യ സമ്മേളനം 22...

ജനാരോഗ്യ സമ്മേളനം 22 മുതൽ ചങ്ങരംകുളത്ത്

text_fields
bookmark_border
മലപ്പുറം: സംസ്ഥാന ജനാരോഗ്യ സമ്മേളനം സെപ്റ്റംബർ 22, 23, 24 തീയതികളില്‍ ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 'രോഗമില്ലാത്ത കുടുംബം' പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിലായി നോര്‍മ അല്‍വാരിസ് (ഗോവ), കുമാര്‍ കാലാനന്ദ് മണി, ഡോ. എം.പി. മത്തായി, പ്രഫ. സാറ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചക്ക് 12ന് സമാപന സമ്മേളനം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ പി.എ. പൗരൻ, പി.പി. യൂസുഫലി, കെ. അനസ് യൂസുഫ് യാസീൻ, ഹസന്‍ കുരുവമ്പലം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story