Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിസാൻ മുക്തിയാത്ര 21ന്...

കിസാൻ മുക്തിയാത്ര 21ന് സംസ്ഥാനത്ത് പ്രവേശിക്കും

text_fields
bookmark_border
പാലക്കാട്: 'കിസാൻ സംഘർഷ്' കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തെക്കെ ഇന്ത്യൻ കിസാൻ മുക്തിയാത്ര വ്യാഴാഴ്ച സംസ്ഥാനത്ത് പ്രവേശിക്കുമെന്ന് കിസാൻ മുക്തിയാത്ര കേരള കോഒാഡിനേറ്ററും കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമായി കെ.വി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് വാളയാറിൽ ജാഥയെ സ്വീകരിക്കും. പാലക്കാട് കോട്ടമൈതാനിയിൽ പൊതുസമ്മേളനം നടത്തും. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും സംസ്ഥാനത്ത് ജാഥക്ക് സ്വീകരണം നൽകും. കർഷകരെ കാർഷിക കടത്തിൽനിന്ന് മോചിപ്പിക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചെലവും 50 ശതമാനവും ചേർത്ത് ന്യായമായ വില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. സെപ്റ്റംബർ 16ന് ആരംഭിച്ച തെക്കേ ഇന്ത്യൻ കിസാൻ മുക്തിയാത്ര തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി 24ന് ബംഗളൂരുവിൽ സമാപിക്കും. നവംബർ 20ന് രാംലീല മൈതാനത്ത് കർഷകറാലിയും പാർലമ​െൻറ് മാർച്ചും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 170ഓളം കർഷക സംഘടനകളുടെ കോഒാഡിനേഷൻ കമ്മിറ്റിയാണ് 'കിസാൻ സംഘർഷ്'. കിസാൻ സഭ ജില്ല സെക്രട്ടറി എ.എസ്. ശിവദാസ്, കർഷകസംഘം നേതാക്കളായ എം. നാരായണൻ, ജോസ് മാത്യൂസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story