Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:09 AM GMT Updated On
date_range 2017-09-20T10:39:00+05:30ആളുകളെ മാറ്റി പാർപ്പിച്ചു ഉരുൾപൊട്ടൽ: കരിമലയിൽ ഭീതിയൊഴിഞ്ഞില്ല
text_fieldsമങ്കട: ശക്തമായ മഴയെ തുടർന്ന് തിങ്കളാഴ്ച ഉരുൾപൊട്ടലുണ്ടായ മങ്കട കരിമലയിൽ ഭീതിയൊഴിഞ്ഞില്ല. വീടിന് പരിസരത്തെ തെങ്ങുകളും മരങ്ങളും മുറിച്ചുമാറ്റി. ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ജിയോളജി വകുപ്പ് ചൊവ്വാഴ്ച പ്രദേശം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, പരിശോധനക്കെത്താത്തതിനാൽ ജനം ആശങ്കയിലാണ്. പാലക്കതടം വലമ്പൂർ റോഡിന് സമീപമായുള്ള ചക്കിങ്ങതൊടി അനീസിെൻറ വീട്ടുപരിസരത്താണ് ഭൂമിക്ക് വിള്ളൽ കണ്ടത്. കുന്നിൻപുറമായ ഈ പ്രദേശത്ത് കോൺക്രീറ്റ് വീടിനുപിറകിലുള്ള വിറകുപുരയിൽനിന്നാണ് പൊട്ടലിെൻറ ഉൽഭവം. വീടും വിറകുപുരയും തമ്മിൽ രണ്ടു മീറ്റർ അകലമേയുള്ളൂ. എന്നാൽ, വീടിെൻറ തറയിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഈ പരിസരെത്തതന്നെ ഉയർന്ന ഭാഗത്തെ കിണറിലും അസാധാരണമായ നിലയിൽ വെള്ളം ഉയർന്നിട്ടുണ്ട്. വിറകുപുരയുടെ കോൺക്രീറ്റ് തറ പൊട്ടിപ്പൊളിഞ്ഞ് മേൽഭാഗത്തേക്കുയരുകയും ചുവർ നിന്നിരുന്ന മണ്ണ് വെട്ടിയിറക്കിയ ഭാഗം ഇടിഞ്ഞു താഴേക്ക് നിരങ്ങി ഇറങ്ങിയിട്ടുമുണ്ട്. വിറകുപുരയിൽനിന്ന് മേലോട്ട് വീടിെൻറ വലതു വശത്തേക്ക് 'റ' ആകൃതിയിൽ 20 മീറ്ററോളം വ്യാസത്തിൽ വൃത്താകൃതിയിലാണ് ഭൂമി പൊട്ടിക്കീറി ഇറങ്ങിയത്. വിള്ളലുള്ള ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കി നിരപ്പാക്കിയിരിക്കുകയാണ്. എന്നാൽ, ഈ ഭാഗങ്ങളിൽ പിന്നീട് പൊട്ടൽ വന്നിട്ടില്ല. വീടും പരിസരങ്ങളുമുള്ള പ്രദേശം ദുർബലമായ മണ്ണുള്ള ഭാഗമാണ്. കൂടാതെ വീട് സ്ഥിതി ചെയ്യുന്ന പറമ്പിെൻറ മുകൾ ഭാഗത്തായി ചെങ്കൽ ക്വാറിയും നിലവിലുണ്ട്. ഈ ക്വാറിയിൽ വെള്ളം കെട്ടി നിന്നതിെൻറ ഫലമായാണ് പൊട്ടൽ ഉണ്ടായതെന്നും അഭിപ്രായമുണ്ട്. വീടിന് താഴ്വശം, റോഡിനോട് ചേർന്ന ഉയർന്ന ഭിത്തികളും പല ഭാഗങ്ങളിലായി തകർന്നുവീണിട്ടുണ്ട്. ഈ ഭാഗത്തുകൂടെ വെള്ളം ഉറവയായി ഒലിച്ചിറങ്ങുന്നുണ്ട്. പ്രദേശത്തെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും ക്വാറി പ്രവർത്തനങ്ങളും വൻതോതിലുള്ള പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നതായും പരാതിയുണ്ട്. 1. മങ്കടയിൽ ഉരുൾപൊട്ടലുണ്ടായ, വീടിെൻറ പരിസരത്തെ മണ്ണ് മാറ്റിയ നിലയിൽ 2. വീടിെൻറ പിൻഭാഗത്ത് വിറകുപുരയുടെ തറ പൊട്ടിത്തകർന്ന നിലയിൽ
Next Story