Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:09 AM GMT Updated On
date_range 20 Sep 2017 5:09 AM GMTചോക്കാട് തെങ്ങ് കടപുഴകി
text_fieldsbookmark_border
കാളികാവ്: ചോക്കാട് സ്രാമ്പിക്കല്ലിൽ തെങ്ങ് കടപുഴകി വീട് തകർന്നു. കുറുങ്കാട്ടിൽ കുഞ്ഞാലിയുടെ വീടാണ് ഭാഗികമായി തകർന്നത്. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ആർക്കും പരിക്കില്ല. തെങ്ങും കവുങ്ങും ഒരുമിച്ച് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീട് ഭാഗികമായും കക്കൂസ് പൂർണമായും തകർന്നു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ കനത്ത മഴയാണ് പെയ്തത്. വാർഡ് അംഗം കെ.എസ്. അൻവർ, വില്ലേജ് അസി. മുരളി എന്നിവർ സ്ഥലം സന്ദർശിച്ചു. ചോക്കാട് സ്രാമ്പിക്കല്ലിൽ തെങ്ങ് കടപുഴകി വീട് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story