Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:09 AM GMT Updated On
date_range 20 Sep 2017 5:09 AM GMTധർമസംവാദം ഒക്ടോബർ ഏഴിന് അങ്ങാടിപ്പുറത്ത്
text_fieldsbookmark_border
മലപ്പുറം: കൊളത്തൂർ അദ്വൈതാശ്രമത്തിെൻറ 25ാം വാർഷികത്തോടനുബന്ധിച്ച് സ്വാമി ചിദാനന്ദപുരി നടത്തുന്ന ധർമസംവാദം ഒക്ടോബർ ഏഴിന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രമൈതാനത്ത് നടക്കും. രാവിലെ പത്തിന് വിദ്യാർഥികളുമായും 12ന് ഹൈന്ദവ നേതൃത്വവുമായും ചിദാനന്ദപുരി സംവദിക്കും. മൂന്ന് മണിക്ക് ധർമസംവാദ പൊതുസമ്മേളനം നടക്കും. പ്രഭാഷണവും സംശയ നിവാരണവും ഉൾപ്പെടുന്നതാണ് പരിപാടി. സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം അങ്ങാടിപ്പുറത്ത് അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ നിർവഹിച്ചു. എ.പി. വാസുമാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. വിജയൻ, കെ. ഭാസ്കരൻ, എ. രാമചന്ദ്രൻ, ഇ.പി. നിദാസ് സംസാരിച്ചു. സംവാദത്തിെൻറ സ്വാഗതസംഘം യോഗം ബുധനാഴ്ച വൈകീട്ട് ആറിന് അങ്ങാടിപ്പുറം ഗോകുലം ലോഡ്ജ് ഒാഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 9745757 265.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story