Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴ: കൃഷി നശിച്ചു

മഴ: കൃഷി നശിച്ചു

text_fields
bookmark_border
എടവണ്ണപ്പാറ: മഴക്ക് ചൊവ്വാഴ്ച ശമനമുണ്ടായെങ്കിലും ദുരിതങ്ങൾ ബാക്കി. വാവൂർ, മങ്കടവ്, ഓമാനൂർ, പൊന്നാട് എന്നിവിടങ്ങളിൽ വായ, നാര് കൃഷികൾ വെള്ളത്തിനടിയിലാണ്. വാവൂർ റോഡിൽ മണ്ണിടിച്ചിലുണ്ടായി. പഞ്ചായത്തിലെ മൂന്നാംവാർഡ് മങ്കടവ് കാട്ടുമണ്ണിൽ ഇബ്രാഹിമി​െൻറ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ചെറിയപറമ്പിലും തീണ്ടാപാറയിലും കിണറിടിഞ്ഞു. ചിത്രകുറിപ്പ്: മങ്കടവ് കാട്ടുമണ്ണിൽ ഇബ്രാഹിമി​െൻറ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് തായ്ന്ന നിലയിൽ ഞാറുനടീൽ ഉത്സവം എടവണ്ണപ്പാറ: ജൈവകൃഷി േപ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ 'പാടം ഒരു പാഠം' എന്ന പേരിൽ അരീക്കോട് സുല്ലമുസ്സലാം ബി.എഡ് കോളജും ഡി.എഡ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഞാറുനടീൽ ഉത്സവം ചീക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഈദ് ഉദ്ഘാടനം ചെയ്തു. വാവൂരിൽ ഒരു ഏക്കർ വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തി സുല്ലം ബ്രാൻഡ് അവിൽ പുറത്തിറക്കി വിദ്യാർഥികളെ കൃഷി അവബോധം വളർത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ അഷ്റഫ് മാസ്റ്റർ പറഞ്ഞു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. വാർഡ് അംഗം സാജിദ, കീഴുപറമ്പ് പഞ്ചായത്ത് മുൻ പ്രസിഡൻറ് നസീർ, ടി.കെ. ഗഫൂർ ഹാജി, സാലിഹ് വാവൂർ, സജിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story