Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനത്തമഴ: ശിരുവാണി,...

കനത്തമഴ: ശിരുവാണി, പില്ലൂർ, ആളിയാർ ഡാമുകൾ നിറയുന്നു

text_fields
bookmark_border
കോയമ്പത്തൂർ: പ്രധാന അണക്കെട്ടുകളിൽ ജലവിതാനം ഉയർന്നത് കർഷകർക്കും പൊതുജനങ്ങൾക്കും ആശ്വാസം പകർന്നു. കുടിവെള്ളത്തിനും കൃഷിക്കും മുഖ്യമായി ആശ്രയിക്കുന്ന മൂന്നു ഡാമുകളാണ് ശിരുവാണിയും പില്ലൂരും ആളിയാറും. 15 മീറ്റർ ഉയരമുള്ള ശിരുവാണി ഡാമി​െൻറ ജലസംഭരണിയിൽ നിലവിൽ 10.7 മീറ്റർ വെള്ളമുണ്ട്. ഇതുകാരണം ഡാമിലെ നാല് ഇൻടേക് വാൾവുകളും വെള്ളത്തിനടിയിലായി. മൂന്നു വർഷത്തിനിടെ ആദ്യമായാണിത്. 100 അടി ശേഷിയുള്ള പില്ലൂർ ഡാം നിറഞ്ഞു. ആളിയാറിൽ ഡാമി​െൻറ മൊത്തം ഉയരം 120 അടിയാണ്. ഇതിൽ 90 അടിയോളം വെള്ളമുണ്ട്. പില്ലൂർ ഡാം തുറന്നതിനാൽ മേട്ടുപാളയത്ത് ഭവാനിപുഴ കരകവിഞ്ഞൊഴുകുന്നു. മഴ ശക്തിയായി തുടർന്നാൽ മൂന്നോ നാലോ ദിവസത്തിനകം ശിരുവാണി ഡാമും കവിഞ്ഞൊഴുകും. ജില്ലയിലെ രണ്ട് മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളായ മങ്കി ഫാൾസും കോവൈ കുറ്റാലവും വനം അധികൃതർ താൽക്കാലികമായി അടച്ചിട്ടു. നീലഗിരി ജില്ലയിൽ കേരളത്തോട് ചേർന്ന ഗൂഡല്ലൂർ, പന്തല്ലൂർ ഭാഗങ്ങളിലാണ് മഴ കൂടുതൽ നാശംവിതച്ചത്. ദേവാഹട്ടിയിൽനിന്ന് ചോലവയൽ ഗ്രാമത്തെ ബന്ധിപ്പിക്കുന്ന പാലം തകർന്നു. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉൗട്ടിയിൽ മഴ കുറവായിരുന്നു. ഇവിടെ സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു. നൊയ്യൽ പുഴയിലും കൈവഴികളിലും അടിഞ്ഞുകൂടിയ മാലിന്യം സന്നദ്ധ സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നീക്കിയിരുന്നു. ഇതുകാരണം നഗരത്തിലെ പ്രധാന ജലാശയങ്ങളിലേക്ക് വെള്ളത്തി​െൻറ ഒഴുക്ക് ശക്തിപ്പെട്ടു. മഴമൂലം നഗരത്തി​െൻറ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിലെ കുടുംബങ്ങളെ സമീപത്തെ കല്യാണ മണ്ഡപങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മിക്കയിടങ്ങളിലും മണിക്കൂറുകളോളം ൈവദ്യുതി വിതരണം തടസ്സപ്പെട്ടതും ജനങ്ങളെ വിഷമിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story