Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2017 5:14 AM GMT Updated On
date_range 2017-09-19T10:44:58+05:30നാടകാന്തം ഖാദർ
text_fieldsമലപ്പുറം: ''എന്നെ ചുമതലപ്പെടുത്തി, ഞാൻ പ്രഖ്യാപിച്ചു.'' നാടകീയത മുറ്റി നിന്ന അന്തരീക്ഷത്തിൽ വേങ്ങര നിയമസഭ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കെ.എൻ.എ. ഖാദറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പാണക്കാെട്ട വസതിയിൽ പാർട്ടി അധ്യക്ഷൻ ഹൈദരലി തങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞ വാക്കുകളാണിത്. സംഭവ ബഹുലമായിരുന്നു ഹൈദരലി തങ്ങളുടെ വീട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം. രാവിലെ 9.15ന് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ പാർലമെൻററി ബോർഡ് യോഗം. 10 മണിക്ക് സാധ്യത കൽപിച്ച യു.എ. ലത്തീഫ് പാണക്കാേട്ടക്ക്. ഇതോടെ ലത്തീഫ് സ്ഥാനാർഥിയാകും എന്ന രീതിയിൽ ഫ്ലാഷ് ന്യൂസ്. 10.45ന് യോഗം അവസാനിച്ചു. തിങ്ങി നിറഞ്ഞ മാധ്യമ പ്രവർത്തകരുടെയും പാർട്ടി പ്രവർത്തകരുടേയും ആകാംക്ഷ അവസാനിപ്പിച്ച് ഖാദറിെൻറ പേര് തങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയ പേരുകൾ സ്ഥാനാർഥി പരിഗണനയിലുണ്ടായിരുന്നു. ഇതിനിടെ, മുതിർന്ന അഭിഭാഷകനും പാണക്കാടുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫിെൻറ പേരും ഉയർന്നു. മത്സരത്തിനില്ലെന്ന് ഞായറാഴ്ച വൈകീട്ട് തന്നെ മജീദ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ പട്ടികയിൽ കെ.എൻ.എ. ഖാദറും യു.എ. ലത്തീഫും മാത്രമായി. ഞായറാഴ്ച വൈകീട്ട് പാണക്കാട് നടന്ന നേതൃയോഗത്തിനിടെ ലത്തീഫ് തങ്ങളുമായി ചർച്ച നടത്തി. ഇതോടെ ലത്തീഫിന് തന്നെയാണ് സാധ്യതയെന്ന നിലയിൽ റിപ്പോർട്ടുകൾ വന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ പാർലമെൻററി ബോർഡ് ചേരും മുമ്പ് തന്നെ കെ.എൻ.എ. ഖാദർ പാണക്കാെട്ടത്തി ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരോട് ഇക്കാര്യം പറയുകയും ചെയ്തു. ജില്ല ജനറൽ സെക്രട്ടറിയെന്ന നിലയിൽ ജില്ലയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അഭിപ്രായം പറയാനാണ് വന്നതെന്നായിരുന്നു വിശദീകരണം. അദ്ദേഹത്തിെൻറ ശരീര ഭാഷയും പട്ടികയിൽ നിന്ന് തഴയപ്പെട്ടയാളുടെതായിരുന്നു. ഇതിന് തൊട്ടു പിറകെയാണ് ലത്തീഫിനെ വിളിപ്പിച്ചത്. ഇതോടെ സ്ഥാനാർഥി അദ്ദേഹമാണെന്ന തോന്നലുണ്ടായി. എന്നാൽ, ഒടുവിൽ ഖാദറിനു നറുക്ക്. കുഞ്ഞാലിക്കുട്ടിയുടെ അഭാവത്തിൽ നിയമസഭയിൽ വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കാൻ കഴിവുള്ള ആളെന്ന വിലയിരുത്തലാണ് ഖാദറിന് തുണയായത്.
Next Story