Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ ഉപജില്ല ഗെയിംസ്...

തിരൂർ ഉപജില്ല ഗെയിംസ് മത്സരങ്ങൾ 20 മുതൽ

text_fields
bookmark_border
തിരൂർ: ഉപജില്ല ഗെയിംസ് മത്സരങ്ങൾ 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 20ന് ജൂനിയർ ഫുട്ബാൾ കൂട്ടായി എം.എം.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും സീനിയർ ക്രിക്കറ്റ് കൊടക്കൽ ഗ്രൗണ്ടിലും നടക്കും. 21ന് കൊടക്കൽ ഗ്രൗണ്ടിൽ ജൂനിയർ ക്രിക്കറ്റും കൂട്ടായിയിൽ സീനിയർ ഫുട്ബാളും അരങ്ങേറും. 22ന് ജൂനിയർ, സീനിയർ വോളിബാൾ മത്സരങ്ങൾ തലക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. 23ന് ജൂനിയർ, സീനിയർ കബഡി, ഷട്ടിൽ, ഖോഖോ, ചെസ്, ഹാൻഡ്ബാൾ, ബാസ്കറ്റ്ബാൾ മത്സരങ്ങൾ തിരൂർ ഫാത്തിമ മാത ഹൈസ്കൂൾ ഗ്രൗണ്ടിലും നടക്കും. അത്ലറ്റിക്സിൽ ത്രോ ഇനങ്ങൾ നാലിന് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലും മറ്റ് ഇനങ്ങൾ അഞ്ച്, ആറ് തീയതികളിൽ താഴെപ്പാലം രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കുമെന്ന് ഉപജില്ല സെക്രട്ടറി ഷാജിർ ആലത്തിയൂർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story