Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഥയെഴുതുന്ന ടീച്ചർ...

കഥയെഴുതുന്ന ടീച്ചർ...

text_fields
bookmark_border
കുട്ടികൾക്ക് അറിവിനൊപ്പം പകരേണ്ടത്, അനുഭവങ്ങളും ജീവിതങ്ങളും കൂടിയാണെങ്കിൽ റുക്സാന ടീച്ചർക്കത് വേണ്ടുവോളമുണ്ട്. വീടിനും ക്ലാസ്മുറികൾക്കും പുറത്തേക്ക് നീളുന്ന പ്രവർത്തനങ്ങളും അനുഭവങ്ങളും. കുട്ടികൾക്ക് അറിവ് പകരുക എന്ന നന്മക്കൊപ്പം ദുർബലരെയും അശരണരെയും കാണാതെ പോകരുെതന്ന് ഇവർ ഉണർത്തുന്നു. പാഠപുസ്തകത്തിന് പുറത്തെ ആ കാഴ്ചകളാണ് ടീച്ചറുടെ കരുത്ത്. സ്കൂൾ മുറ്റവും ചെമ്മൺപാതകളും പിന്നിട്ട് അത് പലയിടങ്ങളിലായി കറങ്ങിനടക്കുന്നു. കാഴ്ചകളും അനുഭവങ്ങളും കൂടി അകം വിങ്ങി തുടങ്ങിയപ്പോൾ റുക്സാന ടീച്ചർ അടുത്തിടെ ഒരു പുസ്തകമെഴുതി -ജീവിതത്തി​െൻറ പുസ്തകം. പല മുഖങ്ങളിൽ തെളിഞ്ഞതും കേട്ടതും ഒരുമിപ്പിച്ച പുസ്തകം. 'ജീവിതം പറയാൻ ബാക്കിവെച്ചത്' എന്ന് പേരിട്ട പുസ്തകത്തിൽ നിറയുന്നത് പെൺമനസ്സി​െൻറ വിചാരങ്ങളും വിഹ്വലതകളുംതന്നെ. നമുക്ക് ചുറ്റുമുള്ള നിസ്സഹായരായ ജീവിതങ്ങൾ. പുറംലോകത്തിന് എളുപ്പത്തിൽ വായിച്ചെടുക്കാനാകാത്ത അത്തരം പെൺ അനുഭവങ്ങൾ വിവിധ അധ്യായങ്ങളിലായി പുസ്തകത്തിൽ നിറയുന്നു. മേലാറ്റൂരിലെ നാട്ടിൻപുറത്തെ പെൺകുട്ടിയിൽനിന്ന് തുടങ്ങി അധ്യാപിക, സാമൂഹിക പ്രവർത്തക, എഴുത്തുകാരി തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര റുക്സാനയുടെ ബാല്യകാല സ്വപ്നങ്ങളിൽ ഇല്ലാത്തതായിരുന്നു. എന്നാൽ, ജീവിതത്തി​െൻറ വളവുതിരിവുകളില്‍ അപ്രതീക്ഷിതമായി അധ്യാപന വേഷം അണിയേണ്ടിവന്നു. എന്നാൽ, റുക്സാനയുടെ അതിലേക്കുള്ള യാത്ര നിശ്ചയദാർഢ്യത്തിേൻറതായിരുന്നു. അധ്യാപനത്തിന് പുറത്തെ ജീവിതം ടീച്ചർ പറയുന്നതിങ്ങനെ -വായന ഇഷ്ടമായിരുന്നു, അപ്പോഴും എഴുതാൻ കഴിയുമെന്ന് ചിന്തിച്ചിട്ടേയില്ല. പക്ഷേ, വായനയിൽനിന്ന് കിട്ടിയ ഊർജം സാമൂഹിക പ്രവർത്തക എന്ന റോളിലും അധ്യപിക എന്ന റോളിലും മെച്ചപ്പെടാൻ സഹായിച്ചു. എപ്പോഴാണ് എഴുതിത്തുടങ്ങിയത് എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം എനിക്കില്ല. എ​െൻറ ചുറ്റുപാടിൽനിന്ന് കിട്ടിയ അനുഭവങ്ങൾ, സമൂഹത്തിലേക്കിറങ്ങിയപ്പോൾ കണ്ട നേർക്കാഴ്ചകൾ എല്ലാം പതുക്കെ അക്ഷരങ്ങളാക്കുകയായിരുന്നു. കെട്ടുകഥയേക്കാൾ വലിയ യാഥാർഥ്യങ്ങളല്ലേ പച്ചയായ ജീവിതങ്ങൾ. റുക്സാന ടീച്ചറുടെ ആ എഴുത്തുകൾ തുടരുകയാണ്. പുതിയ നോവലായി അടുത്ത പുസ്തകം ഉടൻ പുറത്തിറങ്ങും. ഇടിച്ച് നേടും സ്വർണം ഒരുമാസം മുമ്പ് നേപ്പാളിൽ നടന്ന ഇൻഡോ--നേപ്പാൾ ഇൻറർനാഷനൽ മുആയിതായി, കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തുനിന്നുള്ള ഒരു പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടു. വൈലത്തൂർ കാവപ്പുര അടിമപറമ്പിൽ ഹബീബ് റഹ്മാ​െൻറയും സജ്നയുടെയും മകൾ സ്വാലിഹ ബഷറിൻ. ബോക്സിങ് റിങ്ങിലെ ചതുരക്കളത്തിൽ മുമ്പിലെത്തിയവരെയെല്ലാം അവൾ ഇടിച്ചിട്ടു രാജ്യത്തിനായി സ്വർണം നേടി. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ സ്വാലിഹ ബഷറിന് ഇതൊരു പുതിയ നേട്ടമല്ല. കിക്ക് ബോക്സിങ് മാസ്റ്ററായ പിതാവ് ഹബീബ് റഹ്മാ​െൻറ സാഹസിക കഥകൾ കേട്ടുവളർന്ന മകൾ ഇടിക്കൂട്ടിൽ മെയ്ക്കരുത്ത് തെളിയിച്ചത് സ്വാഭാവികം. പിതാവി​െൻറ പരിശീലനത്തിൽ ഇടിയുടെ പാഠങ്ങൾ മനഃപാഠമാക്കിയ സ്വാലിഹ ബഷറിൻ മുമ്പും നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. 2016ൽ നടന്ന ഇൻറർനാഷനൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിലും തിരൂരിൽ നടന്ന നാഷനൽ ചാമ്പ്യൻഷിപ്പിലും സ്വർണം സ്വാലിഹ ബഷറിനായിരുന്നു. പോണ്ടിച്ചേരിയിൽ നടന്ന ഷോർട്ട് നാഷനൽ കിക്ക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും ഈ മിടുക്കി നേടി. മുആയിതായി, കിക്ക് ബോക്സിങ്, വുഷു എന്നിവയിലാണ് സ്വാലിഹ ബഷറി​െൻറ ശ്രദ്ധ. മൂന്നിനങ്ങളിലും മികവ് തുടരുന്നു ഇൗ മിടുക്കി. ആക്രമണത്തിനും പ്രതിരോധത്തിനും ഇടയിലെ സെക്കൻഡുകൾ ഫലം ഉറപ്പിക്കുന്ന മത്സരം. അവിടെ പതറാതെനിന്ന് പോരാട്ടം തുടരുന്നു സ്വാലിഹ. ക്രിക്കറ്റും ഫുട്ബാളും പോലെ ജില്ലയിൽ ജനകീയമല്ല എന്നതിനാലാകണം ഇൗ മിടുക്കിയെ കായികപ്രേമികൾ അത്ര കണക്കിലെടുത്തില്ല. പക്ഷേ, സ്വാലിഹ ബഷറിന് ഇതൊന്നും പുതുമയല്ല, വെറുതെ ഇരിക്കാനുമാകില്ല. ഹബീബ് റഹ്മാ​െൻറ പ്രിയമകൾ ഇടി തുടരുകയാണ്. അടുത്ത വിജയത്തിലേക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story