Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളാഞ്ചേരിയിൽ...

വളാഞ്ചേരിയിൽ കുന്നിടിഞ്ഞ് ഗതാഗതം മുടങ്ങി

text_fields
bookmark_border
ഇരിമ്പിളിയം: കനത്ത മഴയിൽ കുന്നിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. പുറമണ്ണൂർ -വെങ്ങാട് റോഡിൽ, ഫ്ലോറ ഫൻറാസിയ പാർക്കിന് സമീപം റോഡിലേക്കാണ് കുന്ന് ഇടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടത്. തെങ്ങുകൾ പലതും ഏതു സമയവും മറിഞ്ഞുവീഴുന്ന അവസ്ഥയിലാണ്. വൈദ്യുതി തൂണുകളും സമീപത്തു കൂടി കടന്നുപോകുന്നുണ്ട്. മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച മുതൽ അതിശക്തമായ മഴയാണ് പുറമണ്ണൂർ ഭാഗത്ത് അനുഭവപ്പെടുന്നത്. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഉമ്മുകുത്സു ടീച്ചർ സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. CAPTION Tir p1 p2 പുറമണ്ണൂർ -വെങ്ങാട് റോഡിൽ കുന്നിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട സ്ഥലം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഉമ്മുകുത്സു ടീച്ചർ സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story