Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസുകാരനെ കൈയേറ്റം...

പൊലീസുകാരനെ കൈയേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഒറ്റപ്പാലം: സമൻസ് നൽകാൻ സ്ഥലത്തെത്തിയ പൊലീസുകാരനെ കൈയേറ്റം ചെയ്ത കേസിൽ രണ്ടുപേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ലക്കിടി പേരൂർ പഞ്ചായത്തിലെ അകലൂർ നാട്ടുപുറം കൃഷ്ണൻകുട്ടി (43), സഹോദരൻ ഹരിദാസൻ (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വ്യക്തിക്ക് സമൻസ് നൽകാൻ ചെന്ന ഒറ്റപ്പാലം സ്റ്റേഷനിലെ സുനീഷിനെ ഇരുവരും ചേർന്ന് കൈയേറ്റം ചെയ്തതായാണ് കേസ്. ഒറ്റപ്പാലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story