Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

​െകാണ്ടോട്ടി^കിഴിശ്ശേരി റോഡ്​ നവീകരിക്കുന്നു

text_fields
bookmark_border
െകാണ്ടോട്ടി-കിഴിശ്ശേരി റോഡ് നവീകരിക്കുന്നു കിഴിശ്ശേരി: കാലങ്ങളായി തകർന്ന് കിടക്കുന്ന കൊണ്ടോട്ടി-കിഴിശ്ശേരി റോഡ് ഒടുവിൽ നവീകരിക്കുന്നു. കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡ് നവീകരണത്തിനാണ് വർഷങ്ങൾക്ക് ശേഷം തുക അനുവദിച്ചത്. ശോച്യാവസ്ഥയിലുള്ള റോഡ് പുതുക്കി പണിയണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമാണ്. കിഴിശ്ശേരി റോഡിൽ എക്കാപറമ്പ് വരെയുള്ള ഭാഗം പുതുക്കി പണിയുന്നതിനാണ് ഇപ്പോൾ തുക അനുവദിച്ചത്. 2016-17 വർഷത്തെ ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കഴിഞ്ഞ മാസം റോഡി​െൻറ നിർമാണത്തിന് ഭരണാനുമതിയും നൽകി. ഒന്നര കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ചത്. നവീകരണത്തി​െൻറ ഭാഗമായി റോഡ് റബറൈസ് ചെയ്യും. കൊണ്ടോട്ടി മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശത്തെ നവീകരണത്തിനാണ് അനുമതിയായത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം വേഗത്തിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ചീക്കോട് കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാണ് നേരത്തേ ഇൗ റോഡി​െൻറ ഒരുഭാഗം മുഴുവൻ െവട്ടി പൊളിച്ചത്. പൈപ്പിടൽ പൂർത്തിയായെങ്കിലും റോഡ് നവീകരണം അനന്തമായി നീളുകയായിരുന്നു. ഇതോടെ റോഡി​െൻറ വീതി കുറയുകയും ഗതാഗത തടസ്സം ആരംഭിക്കുകയും ചെയ്തു. കൊണ്ടോട്ടിയിൽനിന്ന് അരീക്കോട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു പ്രധാനമായും ഗതാഗതക്കുരുക്കുണ്ടായിരുന്നത്. റോഡ് നവീകരിക്കണമെന്നത് കാലങ്ങളായി ഇതുവഴി സർവിസ് നടത്തുന്ന ബസുടമകളുടെയും പ്രധാന ആവശ്യങ്ങളിലൊന്നാണ്. 'പെണ്‍വിള പൊന്‍വിള' അടുക്കള തോട്ടം പദ്ധതിക്ക് തുടക്കം കൊണ്ടോട്ടി: സ്വതന്ത്ര കര്‍ഷക സംഘം കൊണ്ടോട്ടി മണ്ഡലം വനിത ലീഗ് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'പെണ്‍വിള പൊന്‍വിള' അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി. കൊണ്ടോട്ടി നഗരസഭയിലും പുളിക്കല്‍, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, മുതുവല്ലൂര്‍, ചീക്കോട് എന്നീ ആറ് പഞ്ചായത്തുകളിലുമായി 200 കുടുംബങ്ങളാണ് വിത്തിട്ട് കൃഷിയാരംഭിച്ചത്. വിത്ത് വിതരണത്തി​െൻറ ഉദ്ഘാടനം മുസ്ലം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് നിർവഹിച്ചു. വാഴയൂര്‍ പഞ്ചയത്തില്‍ എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ, ചെറുകാവ് പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍, കൊണ്ടോട്ടി നഗരസഭയില്‍ ജില്ല പഞ്ചായത്ത് അംഗം സെറീന ഹസീബ്, മുതുവല്ലൂര്‍ പഞ്ചായത്തില്‍ വനിത ലീഗ് ജില്ല പ്രസിഡൻറ് സുഹ്‌റ മമ്പാട്, ചീക്കോട് പഞ്ചായത്തില്‍ മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, വാഴക്കാട് പഞ്ചായത്തില്‍ ആയിശഭാനു, പുളിക്കലില്‍ ദേശീയ വനിത ലീഗ് സെക്രട്ടറി ജയന്തിരാജന്‍ എന്നിവർ ഉദ്ഘാടനം ചെയ്തു. അംഗൻവാടി ഭക്ഷ്യമേള പുളിക്കൽ: വെണ്ണായൂർ അംഗൻവാടിയിൽ പോഷകാഹാര നാടൻ വിഭവ ഭക്ഷ്യമേള നടന്നു. ചെറുകാവ് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി.കെ. അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു. ഇ. വിനയകുമാർ അധ്യക്ഷത വഹിച്ചു. കെ. ഖദീജ, കെ. ഫാത്തിമ, സൈനബ, റഷീദ ഷാജഹാൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യമേളയിൽ ഒന്നാം സ്ഥാനം അമീറ ഹസ്സനും രണ്ടാം സ്ഥാനം രഹ്ന അഫ്സലും ഷഹീദ അബ്ബാസും മൂന്നാം സ്ഥാനം നഫീസ പള്ളിക്കരയും അസ്മിയയും നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story