Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവശനിലയിൽ കണ്ട...

അവശനിലയിൽ കണ്ട തമിഴ്നാട് സ്വദേശിയെ ആശുപത്രിയിലാക്കി

text_fields
bookmark_border
നിലമ്പൂര്‍: കാലിലെ മുറിവില്‍ പുഴുവരിച്ച് അവശനിലയില്‍ കണ്ട വയോധികനെ ജില്ല ആശുപത്രിയിലെത്തിച്ചു. കീര്‍ത്തിപ്പടിയില്‍ കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ട തമിഴ്‌നാട് സ്വദേശി ശങ്കറിനെയാണ് (65) ഹൈവേ പൊലീസും എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളും ചേര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചത്. വലതുകാലിലെ മുറിവിൽ പുഴുവരിച്ച നിലയിലായിരുന്നു. ആശുപത്രിയിലേക്ക് പോകാന്‍ തയാറാകാതിരുന്ന ഇയാളെ അനുനയിപ്പിച്ചാണ് കൊണ്ടുപോയത്. എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളായ സഫീര്‍ മാനു, റംസാന്‍ ടാണ, മുത്തു, അബ്ദുല്‍ മജീദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story