Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓടക്കയത്തെ വിറപ്പിച്ച്...

ഓടക്കയത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം; ആദിവാസികൾ ഭീതിയിൽ

text_fields
bookmark_border
ഊർങ്ങാട്ടിരി: ഓടക്കയത്തെ ആദിവാസി ജനവാസ കേന്ദ്രങ്ങളെ വിറപ്പിച്ച് കാട്ടാനക്കൂട്ടം അതിക്രമത്തി​െൻറ പരമ്പര തുടരുന്നു. കഴിഞ്ഞ 10 മാസമായി തുടരുന്ന ആനകളുടെ വിളയാട്ടം ഞായറാഴ്ചയോടെ മൂർദ്ധന്യാവസ്ഥയിലെത്തി. ഈ മാസം മൂന്നാം തവണയാണ് ഓടക്കയത്ത് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലിറങ്ങുന്നത്. പ്രധാനമായും കൊടുമ്പുഴ, നെല്ലിയായി, മാങ്കുളം ആദിവാസി സങ്കേതങ്ങളിലാണ് ആനകളിറങ്ങുന്നത്. ഭീതിയിലാണ്ട ചില ആദിവാസി കുടുംബങ്ങൾ മാറിത്താമസിക്കുകയാണ്. ഞായറാഴ്ചയും ആനകൾ കൃഷിനശിപ്പിച്ചു. മാങ്കുളം നെല്ലിയായി രാജുവി​െൻറ നൂറിലേറെ റബർ തൈകൾ, നെല്ലിയായി രാമകൃഷ്ണ‍​െൻറ 15 തെങ്ങ്, ഓടക്കൽ രാമകൃഷ്ണ‍​െൻറ 50 കവുങ്ങ്, 20 തെങ്ങ്, കൊടുമ്പുഴ കോർമ‍​െൻറ നൂറിലേറെ വാഴ, പെരുവമ്പാടം നാരായണ‍​െൻറ 50 കവുങ്ങ് എന്നിവ പകൽതന്നെ നശിപ്പിച്ചിട്ടുണ്ട്. രാത്രിയും പ്രദേശത്തുനിന്ന് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാനശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസിൽ യൂത്ത് കോൺഗ്രസ് ഉപരോധവും കിസാൻ സഭയുടെ ധർണയും നടത്തിയിരുന്നു. ഇതുവരെ ഒരു നടപടിയും ഈ വിഷയത്തിൽ അധികൃതരിൽനിന്ന് ഉണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story