Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:07 AM GMT Updated On
date_range 18 Sep 2017 5:07 AM GMTബി.ജെ.പി സ്ഥാനാർഥി: സംസ്ഥാന നേതാക്കൾ സാധ്യത
text_fieldsbookmark_border
ബി.ജെ.പി സ്ഥാനാർഥി: സംസ്ഥാന നേതാക്കൾക്ക് സാധ്യത മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബി.ജെ.പിയിൽ നീക്കം. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പോലെ സജീവമായി മത്സരരംഗത്തുണ്ടാവണമെന്നാണ് പാർട്ടിയിൽ ധാരണ. എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, യുവമോർച്ച നേതാവ് പ്രകാശ് ബാബു തുടങ്ങിയവരാണ് പട്ടികയിൽ ആദ്യസ്ഥാനക്കാർ. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ഈ പേരുകളുൾപ്പെടെ ചർച്ച ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരുടെ പേരുകളും ചർച്ചയിൽ വന്നിരുന്നു. കഴിഞ്ഞതവണ ആലി ഹാജിയാണ് വേങ്ങരയിൽ മത്സരിച്ചത്. രണ്ടുദിവസത്തിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണറിവ്. തെരഞ്ഞെടുപ്പ് പരിപാടികൾ ചർച്ച ചെയ്യാൻ എൻ.ഡി.എ. ജില്ലകമ്മിറ്റി ഞായറാഴ്ച ചേർന്നു. 22 ന് വേങ്ങര വ്യാപാരി ഭവനിൽ തെഞ്ഞെടുപ്പ് കൺവെൻഷൻ ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story