Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:04 AM GMT Updated On
date_range 2017-09-18T10:34:58+05:30ആർ.ജെ.ഡി നേതാവ് മുഹമ്മദ് തസ്ലീമുദ്ദീൻ നിര്യാതനായി
text_fieldsപട്ന: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) മുതിർന്ന നേതാവും ബിഹാറിലെ അറാറിയ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗവുമായ മുഹമ്മദ് തസ്ലീമുദ്ദീൻ നിര്യാതനായി. 74 വയസ്സായിരുന്നു. പാർലമെൻററി സമിതി യോഗത്തിൽ പെങ്കടുക്കാനായി ചെെന്നെയിൽ എത്തിയ തസ്ലീമുദ്ദീനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വദേശമായ ബിഹാറിലെ സിസോനയിൽ ചൊവ്വാഴ്ച ഖബറടക്കും. ബിഹാറിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന തസ്ലീമുദ്ദീൻ അഞ്ചു തവണ എം.എൽ.എയും അഞ്ചു തവണ എം.പിയുമായിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചു. സർപഞ്ചായി രാഷ്ട്രീയത്തിൽ ചുവടുവെച്ച അദ്ദേഹം 1969ലാണ് ബിഹാർ നിയമസഭയിലെത്തുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പെടെ നേതാക്കൾ നിര്യാണത്തിൽ അനുശോചിച്ചു.
Next Story