Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഴുക്കുചാലില്ല, ബസ്​...

അഴുക്കുചാലില്ല, ബസ്​ കാത്തിരിപ്പ്​ കേന്ദ്രവുമില്ല മഴ പെയ്താൽ കരിങ്കല്ലത്താണി വെള്ളത്തിൽ

text_fields
bookmark_border
കരിങ്കല്ലത്താണി: അഴുക്കുചാലും ബസ് കാത്തിരിപ്പു കേന്ദ്രവുമില്ലാതെ ദുരിതത്തിലാണ് കരിങ്കല്ലത്താണി നിവാസികൾ. അഴുക്കുചാലില്ലാത്തതിനാൽ വെള്ളം റോഡിൽ പരന്നൊഴുകുന്നത് ഇവിടെയെത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്. അങ്ങാടിയിൽനിന്ന് ഒലിച്ചുപോവുന്ന വെള്ളം പെേട്രാൾ പമ്പിന് സമീപത്തെ റോഡിൽ കെട്ടിക്കിടക്കുന്നതാണ് പ്രശ്നമാവുന്നത്. മണ്ണാർക്കാട് റോഡി​െൻറ ഭാഗത്തുനിന്നുമുള്ള വെള്ളം തൊടൂകാപ്പ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന് മുന്നിൽ കെട്ടിക്കിടക്കുകയാണ്. ഇക്കോ ടൂറിസം നിർമാണ സമയത്ത് അഴുക്കുവെള്ളം ഒഴുകുന്നതിന് വനംവകുപ്പ് പ്രത്യേക ഓവുപാലം നിർമിച്ചെങ്കിലും ഇതിലൂടെ വെള്ളം ഒഴുകുന്നില്ല. ആലിപ്പറമ്പ്, അരക്കുപറമ്പ് ഭാഗത്തേക്ക് പോകുന്ന ഭാഗങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ നിൽകുന്നത്. ആലിപ്പറമ്പ് റോഡിൽ സ്വകാര്യ വ്യക്തി നിർമിച്ചുനൽകിയ ഇരിപ്പിടം മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. മഴയാണെങ്കിലും വെയിലാണെങ്കിലും കച്ചവട സ്ഥാപനങ്ങളുടെ വരാന്തകളിലാണ് ആളുകൾക്ക് അഭയം. പെരിന്തൽമണ്ണയിൽനിന്ന് വരുന്ന വാഹനങ്ങൾ ആലിപ്പറമ്പ്, അരക്കുപറമ്പ് റോഡുകളിൽ നിർത്തി ആളെ കയറ്റുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നു. ആലിപ്പറമ്പ്, അരക്കുപറമ്പ് ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുന്ന ബസുകൾ അഞ്ച് മിനിറ്റിലധികം പെരിന്തൽമണ്ണ റോഡിൽ നിർത്തിയിടുന്നത് കാരണം നിരന്തരം ഗതാഗത തടസ്സം നേരിടുന്നുണ്ട്. അങ്ങാടിയിൽ ബസ്സ്റ്റാൻഡ് സൗകര്യമൊരുക്കി യാത്രക്കാരെ കയറ്റിയാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇവിടെ ട്രാഫിക് പൊലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലും ചിലസമയത്ത് കുരുക്ക് നിയന്ത്രണാതീതമാകും. യാത്രക്കാർക്ക് ഉപയോഗിക്കാൻ കംഫർട്ട് സ്റ്റേഷനും ഇവിടെയില്ല. 1. ആലിപ്പറമ്പ് ഭാഗത്തേക്കുള്ള യാത്രക്കാർ റോഡിൽ ബസ് കാത്തുനിൽകുന്നു 2. തൊടൂകാപ്പിന് സമീപം കെട്ടിക്കിടക്കുന്ന വെള്ളം
Show Full Article
TAGS:LOCAL NEWS 
Next Story