Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ മുസ്​ലിംകളോട് ഭരണകൂടം കാണിക്കുന്നത് കാടത്തം -^പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
റോഹിങ്ക്യൻ മുസ്ലിംകളോട് ഭരണകൂടം കാണിക്കുന്നത് കാടത്തം --പി.കെ. കുഞ്ഞാലിക്കുട്ടി മക്കരപ്പറമ്പ: റോഹിങ്ക്യൻ മുസ്ലിംകളോട് ഭരണകൂടം കാണിക്കുന്നത് കാടത്തമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മക്കരപ്പറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം, ഭാഷ, വേഷം എന്നിവയുെട അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയാണ്. ഇല്ലാത്ത തീവ്രവാദമാണ് റോഹിങ്ക്യൻ മുസ്ലിംകളുടെ മേൽ കെട്ടിവെക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഹനീഫ പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. ടി.എ. അഹമ്മദ് കബീർ എം.എൽ.എ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഉമ്മർ അറക്കൽ, ഹബീബ കരുവള്ളി, സി. അബു, പി.കെ. സെയ്ത് അബു തങ്ങൾ, എൻ.പി. മുഹമ്മദലി, പി.കെ. തങ്ങൾ, ഇ. അബ്ദുഹാജി, സി. കോയ, നുഹ്മാൻ ശിബിലി, പി. മുഹമ്മദ്, കെ.ടി. കുഞ്ഞീതു, കെ. മുഹമ്മദലി, സാദിഖ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച്. ചെയർ മുൻ ഡയറക്ടർ പി.എ. റഷീദ്, ചന്ദ്രിക എഡിറ്റർ സി.പി. സൈതലവി, ഡോ. സുലൈമാൻ മേൽപത്തൂർ എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story