Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:13 AM GMT Updated On
date_range 2017-09-17T10:43:24+05:30ജോസ് വധം: പ്രതി റിമാൻഡിൽ
text_fieldsകല്ലടിക്കോട്: ഇടക്കുർശ്ശി കളത്തിക്കുന്നേൽ ജോസ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ വാക്കോട് പടിഞ്ഞാറേടത്ത് വീട്ടിൽ ബിജോയിയെ (37) മണ്ണാർക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന വാക്കോട് കനാൽ പാതയും പരിസരവും പ്രതി ഓടിച്ചിരുന്ന ഓേട്ടായും തൃശൂരിൽ നിന്നെത്തിയ സയൻറിഫിക് ഓഫിസർ റിനി തോമസ് പരിശോധിച്ചു. മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ റോയ് എന്നിവർ അനുഗമിച്ചു. സെപ്റ്റംബർ 11ന് വൈകീട്ട് നാലിനായിരുന്നു കൊലപാതകം. ജോസ് പ്രതിക്ക് കടമായി നൽകിയ ലക്ഷം രൂപ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. പടം റിമാൻഡിലായ പ്രതി ബിജോയ്
Next Story