Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:10 AM GMT Updated On
date_range 17 Sep 2017 5:10 AM GMTകൊണ്ടോട്ടിയിൽ 653 കുടുംബങ്ങൾ വീടിെൻറ തണലിലേക്ക്
text_fieldsbookmark_border
കൊണ്ടോട്ടി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടോട്ടി നഗരസഭയിൽ 603 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. നഗരസഭയുടെ ഭവനപദ്ധതിയായ 1000 വീട് പദ്ധതിയിൽ ഉൾപ്പെടുത്തി 50 പേർക്കും വീട് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പി.എം.എ.വൈ പദ്ധതിയിൽ മൂന്ന് ലക്ഷം രൂപയാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഒരു ലക്ഷം രൂപ വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകും. നഗരസഭയും ഗുണഭോക്താവും 50,000 രൂപ വീതവും വിഹിതമായി നൽകണം. 3,000 പേരിൽനിന്ന് സർവേ നടത്തിയാണ് അർഹരായവരെ കണ്ടെത്തിയത്. സ്വന്തം പേരിൽ ഭൂമിയുള്ളവരെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 603 പേരിൽ 300ഒാളം പേർക്ക് പെർമിറ്റ് അനുവദിച്ചു. 156 പേർക്ക് ആദ്യഗഡുവായ 30,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. 40ഒാളം പേർക്ക് ആദ്യഗഡു കൈമാറുന്നതിെൻറ നടപടികൾ പുരോഗമിക്കുകയാണ്. 196 കുടുംബങ്ങളുമായി കരാർ വെച്ചു. പദ്ധതിയിലുൾപ്പെട്ട ബാക്കിയുള്ളവർക്ക് ആദ്യഗഡു കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭയുടെ 1000 വീട് പദ്ധതിയിൽ എസ്.സി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയും ജനറൽ വിഭാഗത്തിൽ രണ്ട് ലക്ഷം രൂപയുമാണ് അനുവദിക്കുക. വാർത്തവായന മത്സരം കൊണ്ടോട്ടി: കൊണ്ടോട്ടി ഉപജില്ല സാമൂഹിക ശാസ്ത്ര വാർത്തവായന മത്സരം കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിൽ നടന്നു. കെ. ഫാത്തിമ ജഫ്ന (ആർ.എച്ച്.എസ്, രാമനാട്ടുകര) ഒന്നാം സ്ഥാനവും പി.പി. അനീന (പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്, കക്കോവ്) രണ്ടാം സ്ഥാനവും എം.കെ. റന (സി.എച്ച്.എം.കെ.എച്ച്.എസ്, വാഴക്കാട്) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് സമ്മാനം വിതരണം ചെയ്തു. ഡെപ്യൂട്ടി പ്രധാനാധ്യാപകൻ എം. ഉഷാ മണി അധ്യക്ഷത വഹിച്ചു. പി.വി. ഹസീബുറഹ്മാൻ, അബ്ദുൽ റഉൗഫ്, കെ.കെ. ജാഫർ, എൻ.ഇ. അബൂ ഹാമിദ്, പി. തങ്കം, എ.കെ. മുരളി, കെ.പി. രാജേന്ദ്രൻ, റഊഫ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story