Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിയുടെ വികസന ...

മുഖ്യമന്ത്രിയുടെ വികസന നയം പശ്ചിമഘട്ടത്തെ തകർക്കുന്നത്​ ^ഏകോപന സമിതി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വികസന നയം പശ്ചിമഘട്ടത്തെ തകർക്കുന്നത് -ഏകോപന സമിതി മുഖ്യമന്ത്രിയുടെ വികസന നയം പശ്ചിമഘട്ടത്തെ തകർക്കുന്നത് -ഏകോപന സമിതി പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ വികസന നയം പശ്ചിമഘട്ടത്തെയും പ്രകൃതിയെയും തകർക്കുന്നതാണെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വികസനത്തിനെതിരെ നിൽക്കുന്ന പരിസ്ഥിതി പ്രവർത്തകരെ കൈകാര്യം ചെയ്യണമെന്ന് കലക്ടർമാർക്ക് ഉത്തരവ് നൽകുന്നത് ഈ നിലപാട് മൂലമാണെന്നും ഇവർ പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ തമ്മിലുള്ള ജലതർക്കം രൂക്ഷമാകാനുള്ള കാരണം പശ്ചിമഘട്ടത്തിലെ വനനശീകരണമാണ്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ക്വാറികൾ പൊതുമേഖലയിലാക്കുമെന്നത്. എന്നാൽ, ക്വാറികളിൽ നിന്നുള്ള അകലം കുറച്ച് ഉടമകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്ന നിലപാടാണ് സർക്കാർ കൈകൊണ്ടത്. കാലാവസ്ഥ വ്യതിയാനത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകണം. ഏകോപന സമിതി ചെയർമാൻ ജോൺ പെരുവന്താനം, പ്രഫ. ഗോപാലകൃഷ്ണ പണിക്കർ, വിളയോടി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. കാസർകോട് വെള്ളരിക്കുണ്ടിൽ നിന്നാരംഭിച്ച പശ്ചിമഘട്ട രക്ഷായാത്ര പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story