Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:07 AM GMT Updated On
date_range 17 Sep 2017 5:07 AM GMTബിബിൻ വധം: ഷാഹിനയെ വിട്ടയക്കണം -^ഹമീദ് വാണിയമ്പലം
text_fieldsbookmark_border
ബിബിൻ വധം: ഷാഹിനയെ വിട്ടയക്കണം --ഹമീദ് വാണിയമ്പലം മലപ്പുറം: ബിബിന്‍ വധക്കേസിലെ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിനയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടൻ വിട്ടയക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നത്. ഭര്‍ത്താവിന് നേരെ കുറ്റാരോപണമുണ്ടെന്ന് കരുതി സ്ത്രീയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഫൈസല്‍ വധക്കേസിലെ കുറ്റവാളികളെ നീതിപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച മനഃപൂര്‍വ വീഴ്ചയാണ് ബിബിന്‍ വധത്തിനിടയാക്കിയത്. രണ്ട് കൊലപാതകങ്ങളിലെയും കുറ്റവാളികളെ ശിക്ഷിക്കണം. കേരളത്തിലേത് മതേതര സര്‍ക്കാരാണെങ്കില്‍ പൊലീസിനെ തിരുത്തണമെന്നും വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story