Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങര ഉപതെരഞ്ഞെടുപ്പ് ...

വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്​ ^​െഎ.എൻ.എൽ

text_fields
bookmark_border
വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് -െഎ.എൻ.എൽ വേങ്ങര: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പ് ലീഗ് നേതൃത്വം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചതാണെന്ന് ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ. രാജ്യത്ത് ശക്തിപ്പെടുന്ന സംഘ്പരിവാർ ഭീകരതയെ പ്രതിരോധിക്കാൻ ഇടതുവിജയം വേങ്ങരയിലുൾപ്പെടെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീൻ. ജില്ല പ്രസിഡൻറ് സി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മാഇൗൽ, പി.കെ. മുജീബ് ഹസ്സൻ, സാലിഹ് മേടപ്പിൽ, സി.പി. അബ്ദുൽ വഹാബ്, ഷമീർ പയ്യനങ്ങാടി എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.എ. സമദ് സ്വാഗതവും പ്രഫ. കെ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ഫാഷിസ്റ്റ് അതിക്രമങ്ങൾക്കെതിരായി വേങ്ങര ടൗണിൽ നടന്ന ഐക്യദാർഢ്യ റാലിക്ക് ഒ.എം.എ. ജബ്ബാർ ഹാജി, അബു സ്വാദിഖ് മൗലവി, സലീം കക്കാടൻ, അഡ്വ. അബ്ദുറഹ്മാൻ, എ.കെ. സിറാജ്, നൗഫൽ തടത്തിൽ, എൻ.പി. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story